21 November Wednesday

ഓഐസിസി യാത്രയയപ്പു നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Apr 8, 2018

കുവൈറ്റ് സിറ്റി > 34 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു യാത്രയാവുന്ന സാമൂഹിക പ്രവർത്തകൻ രഘുനാഥൻ ആചാരിക്ക്‌ അബ്ബാസിയയിലുള്ള ഓഐസിസി  കേന്ദ്ര കമ്മിറ്റി ഓഫീസിൽ വച്ച്  ഓഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.

രഘുനാഥൻ ആചാരി നൽകിയ സേവനങ്ങൾ അനുസ്മരിച്ചു. ഓഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ മൊമെന്റോ പ്രസിഡണ്ട് ക്രിസ്റ്റഫർ ഡാനിയേൽലും, ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രനും ചേർന്ന് നൽകി. വര്ഗീസ് ജോസഫ് മാരാമൺ, രാജീവ് നാടുവിലേമുറി, ഫിലിപ്പ് തോമസ്, മാത്യു ചെന്നിത്തല, ഹരീഷ് തൃപ്പൂണിത്തറ,തോമസ് പള്ളിക്കൽ, കോശി ബോസ്, അബ്ദുൽ റഹിമാൻ  എന്നിവർ ആശംസകൾ നേർന്നു.

ജില്ലാ പ്രസിഡണ്ട് ക്രിസ്റ്റഫർ ഡാനിയേൽ അധ്യക്ഷനായ ചടങ്ങിൽ, ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും, അസിസ്റ്റന്റ് ട്രഷറർ സാബു നന്ദിയും പറഞ്ഞു. രഘുനാഥൻ ആചാരി മറുപടി പ്രസംഗം നടത്തി. അലക്സാണ്ടർ ദാസ്, ജോൺസൻ,അനിൽ കുമാർ വള്ളികുന്നം, ബിജി പള്ളിക്കൽ, സുബാഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top