15 November Thursday

നോര്‍ക്ക പ്രവാസി കാര്‍ഡ് ഒന്നാം ഘട്ട വിതരണം 29 ന്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 26, 2017

ഫഹാഹീല്‍  >വെല്‍ഫെയര്‍ കേരള കുവൈത്ത് ഫഹാഹീല്‍ മേഖലക്ക് കീഴില്‍ നോര്‍ക്ക പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനായി അപേക്ഷ നല്‍കിയവര്‍ക്കുള്ള ഒന്നാം ഘട്ട കാര്‍ഡ് വിതരണം ഡിസംബര്‍ 29ന് വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 6 മണിക്ക് ഫഹാഹീല്‍ യൂണിറ്റി സെന്ററില്‍ നടക്കുന്ന സംഗമം വെല്‍ഫയര്‍ കേരള കുവൈത്ത്  കേന്ദ്ര ട്രഷറര്‍ ശ്രീ . ഷൗക്കത്ത് വളാഞ്ചേരി ഉദ്ഘാടനം ചെയ്യും.പരിപാടിയോടനുബന്ധിച്ചു സംവരണം: 'ചരിത്രവും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത്  ജന സേവന വിഭാഗം കണ്‍വീനര്‍ ശ്രീ ലായിക് അഹ്മദ് പ്രഭാഷണം നിര്‍വഹിക്കും.

നോര്‍ക്കയെയും വിവിധ സര്‍ക്കാര്‍ പദ്ധതികളെയും കുറിച്ച്  വെല്‍ഫെയര്‍ കേരള  കലാസാംസ്‌ക്കാരിക വിഭാഗം കണ്‍വീനര്‍ ശ്രീ. റഫീഖ് ബാബു പ്രസന്റേഷന്‍ അവതരിപ്പിക്കും. സദസ്സ്യര്‍ക്ക് സംശയനിവാരണത്തിനും അവസരമുണ്ടായിരിക്കും . കൂടാതെ മേഖലയില്‍  ജനസേവന രംഗത്ത് നിറസാന്നിദ്ധ്യമായ  7 ജനസേവന പ്രവര്‍ത്തകരെ ആദരിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക്   97881284, 66493416, 60420262  എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


 

പ്രധാന വാർത്തകൾ
Top