24 September Monday

നാലാംഘട്ട നോര്‍ക്ക അംഗത്വ കാര്‍ഡ് വിതരണം നടന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 15, 2017

ജിദ്ദ > മാസ്സ് തബൂക്കിന്റെ ആഭിമുഖ്യത്തില്‍ നാലാം ഘട്ട നോര്‍ക്ക അംഗത്വ കാര്‍ഡ് വിതരണം വെള്ളിയാഴ്‌ച ഷാരലാമില്‍ വെച്ച് നടന്നു. തബൂക്കിലെ പ്രമുഖ മലയാളി വ്യവസായ പ്രമുഖന്‍ ശ്രീ ഹംസ ചിമ്മിനിക്കര ശ്രീ. ഷറഫുദ്ദീന് നല്‍കി കൊണ്ട് ഉദ്‌ഘാടനം നിര്‍വഹിച്ചു. തബൂക്കിലെ മുഴുവന്‍ മലയാളികളേയും നോര്‍ക്കയുടെ പരിധിയില്‍ കൊണ്ടുവരാന്‍ മാസ്സ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ധ്യക്ഷന്‍ മാത്യു തോമസ് അഭിപ്രായപ്പെട്ടു. രക്ഷാധികാരി പ്രദീപ് കുമാര്‍ സ്വാഗതവും ഉബൈസ് നന്ദിയും രേഖപ്പെടുത്തി.

ഇതുവരെ 830 കാര്‍ഡുകള്‍ വിതരണം ചെയ്‌തു കഴിഞ്ഞെന്നും അഞ്ചാം ഘട്ട കാര്‍ഡുകള്‍ (125) നോര്‍ക്കയില്‍ തയ്യാറായി കഴിഞ്ഞുവെന്നും അടുത്ത മാസം ആദ്യം വിതരണം ചെയ്യുമെന്നും മാസ്സ് സെക്രട്ടറി ഫൈസല്‍ നിലമേല്‍ അറിയിച്ചു. പ്രവാസി ക്ഷേമനിധിയില്‍ ഓണ്‍ലൈനായി തബൂക്കിലെ മലയാളികളെ റജിസ്‌ടര്‍ ചെയ്യുന്ന ബൃഹത്ത് പദ്ധതിയുമായി മാസ്സ് തബൂക്ക് മുന്നോട്ട് പോകുകയാണെന്ന് കോര്‍ഡിനേറ്റര്‍ റഹിം ഭരതന്നൂര്‍ അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് ഗംഗാധരന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

 

പ്രധാന വാർത്തകൾ
Top