16 November Friday

വേനലവധി: യാത്രക്കാർക്ക്‌ കൂടുതൽ സൗകര്യമൊരുക്കി കുവൈറ്റ്‌ എയർപോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday May 31, 2018

കുവൈറ്റ്‌ സിറ്റി> അടുത്താഴ്ച വേനലവധി ആരംഭിക്കാനിരിക്കെ കുവൈറ്റ്‌ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കായി കൂടുതല്‍ സൌകര്യമൊരുക്കിയതായി കുവൈറ്റ്‌ എയര്‍പോര്‍ട്ട് അതോററ്റി അറീയിച്ചു.

പുതിയ സൌകര്യമനുസരിച്ച് മൊത്തം യാത്രക്കാരുടെ പതിനഞ്ച് ശതമാനം കഴിഞ്ഞ ദിവസം ഉദ്ഘാനം നിര്‍വ്വഹിച്ച അല്‍ജസീറ ടെര്‍മിനലിലേക്കും, ഷെയ്ഖ് സാദ് ടെര്‍മിനലിലേക്കും മാറ്റിയിട്ടുണ്ട്. കുവൈറ്റിന്റെ ദേശീയ വിമാന കമ്പനിയായ കുവൈറ്റ്‌ എയര്‍വെയേസ് ഫ്ലൈറ്റുകള്‍ ആഗസ്റ്റ്‌സെപ്റ്റംബര്‍ മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ടെര്‍മിനല്‍ നാലിലേക്കും മാറ്റുമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ ഡയറക്ടർ ജനറൽ യൂസഫ് അല്‍ഫോസാന്‍ പറഞ്ഞു.

എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ കൌണ്ടറുകളുടെ എണ്ണം പത്തില്‍ നിന്നും ഇരുപത്തിരണ്ടായും ചെക്ക് പോയിന്റുകളുടെ എണ്ണം അഞ്ചില്‍ നിന്നും ഒന്‍പതായും ഉയര്‍ത്തിയിട്ടുണ്ട്. മുതിര്‍ന്ന പൌരന്മാര്‍ക്കായി പ്രത്യേക കൌണ്ടറുകളും ഇരിപ്പിടങ്ങളും ക്രമീകരിച്ചിട്ടുണ്ട്. രണ്ടായിരത്തി ഇരുപത്തിരണ്ടോട് കൂടി പണി പൂര്‍ത്തിയാകുന്ന പുതിയ ടെര്‍മിനല്‍ തുറക്കുന്നതോട് കൂടി വിശാലമായ സൌകര്യമായിരിക്കും യാത്രക്കാര്‍ക്ക് ലഭ്യമാകുക എന്നും യൂസഫ് അല്‍ഫോസാന്‍ കൂട്ടിച്ചേര്‍ത്തു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top