Top
23
Tuesday, January 2018
About UsE-Paper

ചികിത്സാ സഹായ ഫണ്ട് കൈമാറി

Saturday Dec 30, 2017
വെബ് ഡെസ്‌ക്‌

ജിദ്ദ >  ന്യുമോണിയ ബാധിച്ചു ഗുരുതരാവസ്ഥയില്‍ മക്കയിലെ ഹിറാ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ഹൌസ് ഡ്രൈവറായ കോഴിക്കോട് ചെലവൂര്‍ സ്വദേശി അബ്ദുള്‍കരീമിനുവേണ്ടി മക്ക നവോദയ ഷറായ യൂണിറ്റന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച ഫണ്ട് മക്ക നവോദയ ജീവകാരുണ്യം കണ്‍വീനര്‍  മുഹമ്മദ് ഒളവട്ടൂരില്‍ നിന്നും സഹപ്രവര്‍ത്തകനായ മുജീബ് ചെലവൂര്‍ ഏറ്റുവാങ്ങി.

മക്ക നവോദയ ഏരിയ സെക്രട്ടറി അന്‍വര്‍ ഖാലിദ് മൂപ്പന്‍ എര്‍ണാകുളം, കേന്ദ്ര കമ്മിറ്റി അംഗം  റഫീഖ് കോട്ടക്കല്‍, ഷറായ യൂണിറ്റ് സെക്രട്ടറി  റഷീദ് ഒലവക്കോട് ,മീഡിയ കണ്‍വീനര്‍  ഷാഹുല്‍ ഹമീദ് വടക്കഞ്ചേരി , ഏരിയ കമ്മിറ്റി അംഗങ്ങളായ  ഷബീര്‍ മേല്‍മുറി, സുനി മുവാറ്റുപുഴ എന്നിവരും മറ്റു സഹപ്രവര്‍ത്തകരും സമീപം.തുടര്‍ ചികിത്സക്കു വേണ്ടി നാട്ടിലേക്കു കൊണ്ടു പോകുന്നതിനാവശ്യമായ എല്ലാ വിധ സാങ്കേതിക സഹായങ്ങളും മക്ക നവോദയയുടെ നേതൃത്വത്തില്‍ നല്‍കിയിരുന്നു