23 September Sunday

ജിദ്ദ നവോദയ ഷറഫിയ വെസ്റ്റ് യൂണിറ്റ് സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

ജിദ്ദ > ജിദ്ദ നവോദയയുടെ ഇരുപത്തി എട്ടാമത് കേന്ദ്ര  സമ്മേള നത്തിന് മുന്നോടിയായി ഷറഫിയ ഏരിയ വെസ്റ്റ് യൂണിറ്റ് സമ്മേളനം സ: അഭിമന്യു നഗറില്‍ വച്ച് നടന്നു പ്രസ്തുതസമ്മേളനം നവോദയ രക്ഷാധികാരി വി കെ റഊഫ് ഉദ്ഘാടനം ചെയ്‌തു.

പ്രവാസികള്‍ക്ക് യാതൊരു വിലയും കല്പിക്കാത്ത ഒരു കേന്ദ്ര സര്‍ക്കാറാണ് ഇന്ത്യാ ഭരിക്കുന്നത്. ഇതിന് ഒരു അപവാദമായി കേരളം ഭരിക്കുന്ന പിണറായി വിജയന്റെ നേതൃത്വതിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍, പ്രവാസികളുടെ ഉന്നമനത്തിനായി പല നല്ല കാര്യങ്ങളും ചെയ്തു കൊണ്ടുരിക്കുകയാണെന്നും  വി കെ റൗഫ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കേന്ദ്ര കമ്മറ്റി ആക്റ്റിഗ് സെക്രട്ടറി സഖാവ് ഫിറോസ് മുഴപ്പിലങ്ങാട്  നവാസ് വെമ്പായം സിഎം . അബ്ദുറഹ്മാന്‍, ആസിഫ് കരുവാറ്റ, റഫീക്ക് പത്തനാപുരം, ബിജുരാജ് രാമന്തളി, ഷറഫു കാളിക്കാവ്, സൈത് കൂട്ടായി, ഹസ്സന്‍ഭായ് ഒതുക്കുങ്ങല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.'

സമ്മേളനത്തില്‍ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി  അഫ്‌സല്‍ പാണക്കാട് സെക്രട്ടറി. അമീന്‍ വേങ്ങൂര് 'പ്രസിഡന്റ്.  നൗഷാദ് വേങ്ങൂര്, ട്രഷററായും. തിരഞ്ഞെടുത്തു. അബ്ദുല്‍ കരിം സ്വാഗതവും അഫ്‌സല്‍ പാണക്കാട് നന്ദിയും പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top