21 September Friday

ജിദ്ദ നവോദയ കുഞ്ഞാലി അനുസ്മരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jul 29, 2017

ജിദ്ദ >  ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റി കുഞ്ഞാലി അനുസ്മരണം സംഘടിപ്പിച്ചു. ഇല്ലായ്മകളുടെ ജീവിത പരിസരത്തു നിന്നും വിപ്ലവത്തിന്റെ കനൽ പാതയിലേക്ക് നെഞ്ചും വിരിച്ച് നടന്ന് കയറിയ സമര നായകൻ. തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാനും തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച്‌ ശക്തരാക്കാനും പാവപ്പെട്ടവന് ഒരു തുണ്ടു ഭൂമിയെന്ന ലക്ഷ്യവുമായി സമര രംഗത്തിറങ്ങിയത്എന്നും അനുസ്മരണ പ്രഭാഷണത്തിൽ മൊയ്ദീൻ കാളികാവ് പറഞ്ഞു.

മലപ്പുറം ചുള്ളിയോട്ടിലെ റോഡരുകില്‍ വര്‍ഗ്ഗ ശത്രുക്കളുടെ വെടിയേറ്റ് 1969 ജൂലൈ 28ന്  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരണപെട്ടത്. കുഞ്ഞാലിയുടെ 48ാം രക്തസാക്ഷി ദിനാചരണം നവോദയ സെട്രൽ കമ്മറ്റി ഓഫീസിൽ വെച്ച് ആചരിച്ചു

സലിം ഒറ്റപ്പാലം അദ്യക്ഷത വഹിച്ചു. നവോദയ രക്ഷാധികാരി വി കെ.റൗഫ് മുഖ്യ പ്രഭാഷണം നടത്തി. നവോദയ ജനറൽ സെക്രട്ടറി നവാസ് വെമ്പായം,   രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുറഹിമാൻ വണ്ടൂര്, സലാഹുദ്ധീൻ വെമ്പായം, ഫിറോസ് മുഴപ്പിലങ്ങാട്, മജീദ് കോഴിക്കോട്, എന്നിവർ സംസാരിച്ചു .ജഗന്നാഥൻ സ്വാഗതവും ഹർഷാദ് ഫറോക്ക് നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
Top