16 November Friday

മുപ്പത് വയസ്സിനു താഴെയുള്ള ബിരുദ-ഡിപ്ളോമക്കാര്‍ക്ക് വിസ അനിവദിക്കെണ്ടതില്ലെന്ന തീരുമാനം കുവൈറ്റ് റദ്ദാക്കി.

വെബ് ഡെസ്‌ക്‌Updated: Tuesday May 29, 2018

കുവൈറ്റ് സിറ്റി> മുപ്പത് വയസ്സിനു താഴെ പ്രായമുള്ള ബിരുദധാരികള്‍ക്കും ഡിപ്ളോമ ഹോള്‍ഡര്മാര്‍ക്കും കുവൈറ്റിലേക്ക് വിസ അനുവദിക്കെണ്ടതില്ലെന്ന കുവൈറ്റ് മാന്‍പവര്‍ അതോററ്റിയുടെ തീരുമാനം റദ്ദാക്കിയതായി സാമ്പത്തികകാര്യ സഹമന്ത്രി ഹിന്ദ് അല്‍-സബ അറീയിച്ചു. പ്രാദേശിക പത്രം അല്‍-ജരീദയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്ഷം ജൂലൈ ഒന്ന് മുതല്‍ തീരുമാനം നടപ്പിലാക്കാനായിരുന്നു മാന്‍പവര്‍ അതോററ്റി തീരുമാനിച്ചിരുന്നത്.  പ്രവാസികളില്‍ പലരും പഠനം പൂര്‍ത്തിയാക്കിയ ഉടനെ രാജ്യത്തെ തൊഴില്‍ വിപണിയിലേക്ക് എത്തുന്നതായും, ഇവര്‍ക്ക് വേണ്ടത്ര തൊഴില്‍ പരിജ്ഞാനമില്ല എന്നതും കണക്കാക്കിയാണ് മുപ്പത് വയസ്സിനു താഴെയുള്ളവര്‍ക്ക് വിസ അനുവദിക്കേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടത്.

വിസ നിയന്ത്രിക്കുന്നതിനു പകരം മറ്റു ബദല്‍മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അനുഭവ പരിചയമുള്ളവരെ രാജ്യത്തിന്‍റെ തൊഴില്‍ വിപണയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും  പബ്ളിക്ക് അതോററ്റി ഓഫ് മാന്‍പവറിന്റെ ബോര്‍ഡ് ഓഫ്  ഡയറക്ടര്‍സ് അറീയിച്ചു.
 

പ്രധാന വാർത്തകൾ
Top