14 November Wednesday

കേളി യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2017
റിയാദ് > രണ്ടര പതിറ്റാണ്ടിലേറെ പ്രവാസി സാമൂഹ്യ രംഗത്തുണ്ടായിരുന്ന പി സത്യബാബുവിന് കേളി പ്രവർത്തകർ യാത്രയയപ്പ് നൽകി. കോഴിക്കോട് സ്വദേശിയായ സത്യബാബു 26 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്. കേളി കലാസാംസ്‌കാരിക വേദി സനയ്യ അർബഈൻ ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ ആയി പ്രവർത്തിച്ചുവരികയായിരുന്നു. 
 
ഏരിയ രക്ഷാധികാരി ആക്ടിങ് കൺവീനർ മെഹ്‌റൂഫ് അധ്യക്ഷനായ യാത്രയപ്പ് ചടങ്ങിൽ ഏരിയ കമ്മിറ്റി സെക്രട്ടറി വാസുദേവൻ സ്വാഗതം പറഞ്ഞു. കേന്ദ്ര രക്ഷാധികാരി കമ്മിറ്റി ആക്ടിങ് കൺവീനർ ദസ്തക്കീർ, കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം കുഞ്ഞിരാമൻ, കേളി സെക്രട്ടറി ഷൌക്കത്ത്, വൈസ് പ്രസിഡന്റ്‌ സുധാകരൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ കുട്ടായി, പ്രഭാകരൻ, ഷാജി റസാഖ്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഷാഫി, സുകേഷ്, സജ്ജാദ്, വിജയകുമാർ, ഏരിയ പ്രസിഡന്റ്‌ ഗഫൂർ  എന്നിവർ ആശംസകൾ നേർന്നു.

ഏരിയ രക്ഷാധികാരി കമ്മിറ്റിക്കുവേണ്ടി മെഹ്‌റൂഫും, ഏരിയ കമ്മിറ്റിക്കുവേണ്ടി വാസുദേവനും ഉപഹാരങ്ങൾ  നൽകി. വിവിധ യൂണിറ്റുകൾക്ക് വേണ്ടി റഷീദ്, ഷിനു,വാസുദേവൻ, വിജയകുമാർ, മൊയ്‌ദീൻ എന്നിവർ ഉപഹാരങ്ങൾ നൽകി. സത്യബാബു യാത്രയയപ്പിനു നന്ദി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top