20 October Saturday

മുഖ്യമന്ത്രിയുടെ ഇടപെടല്‍; ജയിലായിരുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം: നവോദയ

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2017

ജിദ്ദ > കേരളമുഖ്യമന്ത്രി  പിണറായി വിജയന്‍റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴികെയുള്ള കേസുകളില്‍ പെട്ട 149 ഇന്ത്യക്കാരെ മോചിപ്പിക്കാനും തുടര്‍ന്ന് ഷാര്‍ജയില്‍ തന്നെ ജോലി ചെയ്യാനും അവസരമൊരുക്കാനുള്ള  ഷാര്‍ജ ഭരണാധികാരി ഡോ. ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമിയുടെ നടപടിയെ നവോദയ കിഴക്കന്‍ പ്രവിശ്യ സ്വാഗതം ചെയ്തു.

മറ്റു രാജ്യങ്ങളിലെ പ്രവാസികള്‍ക്കും കൂടി ഗുണകരമായ ഇത്തരം ധീരമായ നടപടികളില്‍ പ്രവാസികള്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. 
കേരളം മുന്നോട്ടുവച്ച സാംസ്കാരികകേന്ദ്രം, മലയാളികള്‍ക്കുള്ള പാര്‍പ്പിടസമുച്ചയം,  അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസകേന്ദ്രം, എന്നിവ പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ക്ക് നവോദയ പിന്തുണ അറിയിച്ചു. പ്രവാസിവിഷയങ്ങളില്‍ മുഖ്യമന്ത്രിയും കേരളസര്‍ക്കാരും പുലര്‍ത്തുന്ന ജാഗ്രത അഭിനന്ദനാര്‍ഹാമാനെന്നു നവോദയ പ്രസ്താവനയില്‍ പറഞ്ഞു. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top