22 September Saturday

കുറ്റിപ്പുറം സ്വദേശി അബുദാബിയിൽ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018

കുറ്റിപ്പുറം> ശനിയാഴ്ച നാട്ടിൽ പോകാനൊരുങ്ങിയ പ്രവാസി അബുദാബിയിൽ നിര്യാതനായി. പുത്തനത്താണി ചെലൂരിലെ  മൂന്നാടി സലഫി മസ്ജിദിന് സമീപം കൊളത്തുവാടൻ മൂസ്സ (64)ആണ്‌ മരിച്ചത്‌.

അബുദാബി ബനിയാസിലെ ഒരു കടയിൽ ഏറെ കാലം ജോലി ചെയ്ത മുസ്സ  നാട്ടിൽ നിന്ന് ഈയിടെയാണ് തിരിച്ചെത്തിയത്.

ബനിയാസിലെ ഒരു മാർക്കറ്റിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.
സുബൈദയാണ് ഭാര്യ. റഷീദ്, സമീറ, റംസിയ, ശബീല, ശമീമ, എന്നിവർ മക്കളാണ്. അബുദാബി ശെയ്ഖ് ഖലീഫ ആശുപത്രിയിലുള്ള മയ്യത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി  നാട്ടിലേക്ക് കൊണ്ടു പോകും.
 

പ്രധാന വാർത്തകൾ
Top