15 November Thursday

ഇശൽ നൈറ്റ് 2017 വെള്ളിയാഴ്ച

വെബ് ഡെസ്‌ക്‌Updated: Thursday Jul 27, 2017
കുവൈറ്റ്‌ സിറ്റി >   റഹ്‌മാനിയ ദഫ് ആൻഡ് കോൽക്കളി സംഘത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളിഴായ്ച്ച വൈകീട്ട് ആറ് മണിക്ക് അബ്ബാസിയ ജംഇയ കമ്മ്യൂണിറ്റി ഹാളിൽ മാപ്പിളപ്പാട്ട് കലാ  വിരുന്ന് സംഘടിപ്പിക്കുന്നു.

കേരളത്തിലെ അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായകൻ ആദിൽ അത്തു നയിക്കുന്ന സംഗീത സായാഹ്‌നത്തിൽ കുവൈത്തിലെ പ്രശസ്തരായ ഗായകരും അണിചേരും. കുവൈത്തിലെ നിരവധി വേദികളില്‍ ആസ്വാദകരുടെ മനംകവര്‍ന്ന   റഹ്‌മാനിയ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാ വിരുന്നും മേളയുടെ ഭാഗമായി ഉണ്ടാകുമെന്ന് സംഘാടകർ പത്ര കുറിപ്പിലൂടെ അറിയിച്ചു. പ്രവേശനം തികച്ചും സൗജന്യമാണ്. ഫാമിലികൾക്ക് പ്രത്യേക സൗകര്യമൊരുക്കിയതായും സംഘാടകർ അറിയിച്ചു.
പ്രധാന വാർത്തകൾ
Top