Top
18
Monday, December 2017
About UsE-Paper

കെഫാക് സോക്കര്‍ ലീഗ് : ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ് , മാക് കുവൈത്ത്, സോക്കര്‍കേരള ടീമുകള്‍ക്ക് ജയം

Thursday Oct 26, 2017
വെബ് ഡെസ്‌ക്‌

കുവൈത്ത് സിറ്റി > കെഫാക് സീസണ്‍ആറിലെ ഗ്രൂപ്പ് എ യിലെ മത്സരങ്ങളില്‍ ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ് , മാക്കുവൈത്ത്,  സോക്കര്‍ കേരള  ടീമുകള്‍ക്ക്ജയം കണ്ടപ്പോള്‍ യങ് ഷൂട്ടേര്‍സ് സില്‍വര്‍സ്റ്റാര്‍സ് എഫ്.സി മത്സരം സമനിലയില്‍ അവസാനിച്ചു . ആദ്യ മത്സരത്തില്‍ ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ്  ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സി.എഫ്.സി. സാല്‍മിയയെ  പരാജയപ്പെടുത്തി.

ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ്നു വേണ്ടിഷൈന്‍ മാര്‍ഷല്‍ , അഖില്‍  എന്നിവരാണ് ഗോളുകള്‍ നേടിയത് സി.എഫ്.സി ക്കുവേണ്ടി സര്‍താജ് ആണ് ഗോള്‍ നേടിയത് . രണ്ടാംമത്സരത്തില്‍ മാക് കുവൈത്ത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സ്പാര്‍ക്‌സ് എഫ്.സി.യെ പരാജയപ്പെടുത്തി. വിജയികള്‍ക്ക് വേണ്ടി സജേഷ്, നൗഫല്‍ എന്നിവരാണ് ഗോള്‍നേടിയത്. 

മൂന്നാം മത്സരത്തില്‍ സോക്കര്‍  കേരള ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക്അല്‍ശബാബ് എഫ്.സി.യെ പരാജയപ്പെടുത്തി .സോക്കറിന് വേണ്ടി  ജിനീഷ് , ശരത് എന്നിവരാണ് ഗോള്‍ നേടിയത്.കരുത്തന്മാര്‍ തമ്മില്‍ ഏറ്റു മുട്ടിയ  അവസാന മത്സരത്തില്‍ ലീഗില്‍ സില്‍വര്‍ സ്റ്റാര്‍ എഫ്.സി  യങ് ഷൂട്ടേര്‍സ് അബ്ബാസിയ മത്സരം ഓരോഗോളടിച്ചു സമനിലയില്‍ പിരിഞ്ഞു യങ്ഷൂട്ടേര്‍സിന് വേണ്ടി ജിതിന്‍ ബാബുവും  സില്‍വര്‍ സ്റ്റാര്‍ എഫ്.സി ക്കു വേണ്ടി  റഹീസുമാണ് ഗോള്‍ നേടിയത്.

മാസ്റ്റേഴ്സ്ലീഗില്‍ അല്‍ശബാബ് എഫ്.സി  ഫഹാഹീല്‍ ബ്രദേഴ്സ്  (1 1) , സിയസ്‌കോകുവൈത്ത് ബ്രദേഴ്സ് കേരളയെയും ( 4 0) ട്രിവാന്‍ഡ്രം  സ്ട്രൈക്കേഴ്സ്  മലപ്പുറം  ബ്രദേഴ്സിനെയും 3 1)  സോക്കര്‍ കേരള കുവൈത്ത് കേരളാ സ്റ്റാര്‍സിനെയും (1 0 ) പരാജയപ്പെടുത്തി .മത്സരങ്ങള്‍ വീക്ഷിക്കുന്നതിനു വേണ്ടി  ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷന്‍ കുവൈത്ത് പ്രസിഡന്റ് തോമസ് പണിക്കര്‍ സന്നിഹിതരായിരുന്നു .വെള്ളിയാഴ്ച ഗ്രൂപ്പ് ബിയിലെ യിലെ മത്സരങ്ങള്‍ നടക്കും


 

Related News

കൂടുതൽ വാർത്തകൾ »