Top
17
Wednesday, January 2018
About UsE-Paper

കേളി യാത്രയയപ്പ് നല്‍കി

Wednesday Oct 25, 2017
വെബ് ഡെസ്‌ക്‌

റിയാദ് >  പന്ത്രണ്ട് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം മൈനാഗപ്പള്ളി സ്വദേശി കാര്‍ത്തികേയന് കേളി കലാ സാംസ്കാരിക വേദി റൌദ ഏരിയ ബഗ്ളഫ് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.

കേളി റൌദ ഏരിയ ബഗ്ളഫ് യുണിറ്റ് അംഗമായിരുന്ന കാര്‍ത്തികേയന്‍ അല്‍ യമിനി മോട്ടോര്‍സ് എന്ന കമ്പനിയില്‍ വെല്‍ഡറായാണ് ജോലി ചെയ്തിരുന്നത്.  ബഗ്ളഫില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഷിബു അധ്യക്ഷത വഹിച്ചു. കേളി റൌദ ഏരിയ പ്രസിഡന്റ ് ഷാജഹാന്‍ പാടം, ജോ: സെക്രട്ടറി സുരേഷ് ബാബു, ബഗ്ളഫ് യുണിറ്റ് സെക്രട്ടറി ബിജി തോമസ്,  യുണിറ്റ് ഭാരവാഹികളായ നസീര്‍, ഷിബു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി ബിജി തോമസ് കാര്‍ത്തികേയന് കൈമാറി. ഏരിയ കമ്മിറ്റി അംഗങ്ങള്‍, യുണിറ്റ് പ്രവര്‍ത്തകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. യാത്രയയപ്പിന് കാര്‍ത്തികേയന്‍ നന്ദി പറഞ്ഞു.