21 September Friday

യുഎഇയില്‍ പൊതുമാപ്പ്: കേരള സോഷ്യല്‍ സെന്റര്‍ അഭിനന്ദിച്ചു

സഫറുള്ള പാലപ്പെട്ടിUpdated: Sunday Jun 24, 2018

അബുദാബി > വിസ നയം മാറ്റത്തിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ പൊതുമാപ്പ് അനുവദിച്ച യു.എ.ഇ. ഗവര്‍ണ്‍മെന്റിന്റെ തീരുമാനത്തെ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അഭിനന്ദിച്ചു. 2013 ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് ഏര്‍പ്പെടുത്തിയത്. രണ്ട് മാസം നീണ്ട പ്രസ്തുത പൊതുമാപ്പില്‍ 62,000 അനധികൃത താമസക്കാരാണ് സൗകര്യം പ്രയോജനപ്പെടുത്തി അവരവരുടെ രാജ്യങ്ങളിലേയ്‌ക്ക് മടങ്ങിയത്.

കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി രാജ്യം വിടാതെ തന്നെ തെറ്റു തിരുത്തി തങ്ങളുടെ വിസ നിയമവിധേയമാക്കി യുഎഇയില്‍ തന്നെ തുടരാനുള്ള അവസരവുമുണ്ട്. മൂന്ന് മാസം നീളുന്ന പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ രേഖകള്‍ നിയമാനുസ്രുതമാക്കണമെന്നും അല്ലാത്തവര്‍ അവരവരുടെ രാജ്യങ്ങളിലേയ്ക്ക് മടങ്ങണമെന്നും സെന്റര്‍ പ്രസിഡന്റ് എ. കെ. ബീരാന്‍ കുട്ടിയും ജനറല്‍ സെക്രട്ടറി ബിജിത് കുമാറും സംയുക്തമായി പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top