22 September Saturday

തംബുരു സ്‌കൂൾ ഓഫ്‌ മ്യൂസിക്‌ വാർഷികം

വെബ് ഡെസ്‌ക്‌Updated: Thursday May 24, 2018

കുവൈറ്റ്‌ സിറ്റി > തംബുരു സ്കൂൾ ഓഫ് മ്യൂസിക്കിന്റെ വാർഷിക ആഘോഷങ്ങൾ സ്ട്രിങ്ങ് സ്‌ ആൻറ്‌ വേവ്സ്എന്ന പേരിൽ  മംഗഫ് സംഗീത ഓഡിറ്റോറിയത്തിൽസംഘടിപ്പിച്ചു. ലോക കേരള സഭാംഗവും, ഇൻഡോ അറബ് കോൺഫഡറേഷൻ കുവൈറ്റ്ചാപ്റ്റർ പ്രസിഡണ്ട് ബാബു ഫ്രാൻസീസ്, ഭവൻസ് സ്മാർട്ട് ഇന്ത്യൻ സ്കൂൾപ്രിൻസിപ്പൽ ഡോ: മഹേഷ് പി അയ്യർ, പ്രശസ്ത വയലിൻ വിദ്വാൻ ബാലമുരളി കരുനാഗപ്പിള്ളി, ഭാരതീയ സംഗീത സഭ പ്രസിഡണ്ട്  സുനിൽ എന്നിവർ ചേർന്ന്ഉദ്ഘാടനം ചെയ്തു.

തംബുരു മ്യൂസിക്സിലെ കുട്ടികളും, ഗുരു ശ്രീമതി സിജിത രാജേഷും ചേർന്ന്അവതരിപ്പിച്ച വീണക്കച്ചേരി ശ്രദ്ദേയമായി. വീണക്കു പുറമെ മ്യദംഗം, വോക്കൽഎന്നിവയിലും കുട്ടികൾ കഴിവ് തെളിയിച്ചു, ക്ലാസ്സിക്കൽ സംഗീതത്തിനു പുറമേസിനിമ ഗാനങ്ങളും വീണയിൽ കുട്ടികൾ അവതരിപ്പിച്ചു.പക്കമേളത്തിന്റെ അകമ്പടിയോടെ സിജിത രാജേഷ് അവതരിപ്പിച്ച വീണ ഫൂഷൻശാസ്ത്രീയ സംഗീതത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിത്യസ്തത പുലർത്തുകയുംകാണികളുടെ മനം കവരുകയും ചെയ്തു.തംബുരു മ്യൂസിക് നിന്റെ ഡയറക്ടർ ശ്രീ രാജേഷ് ഗോപിനാഥൻ നന്ദിപ്രകാശിപ്പിച്ച ചടങ്ങ് അത്താഴവിരുന്നോടെ സമാപിച്ചു.തംബുരു മ്യൂസിക് സ്, മൊബൈൽ:55185139,99189518

പ്രധാന വാർത്തകൾ
Top