20 September Thursday

മുപ്പതിന് തഴെയുള്ള ബിരുദധാരികളെ കുവൈറ്റിനു വേണ്ടെന്ന്‌ മാൻ പവർ അതോറിറ്റി

വെബ് ഡെസ്‌ക്‌Updated: Thursday May 24, 2018

കുവൈറ്റ്‌ സിറ്റി>  മുപ്പത് വയസ്സിനു താഴെ പ്രായമുള്ള ബിരുദധാരികള്‍ക്ക് കുവൈറ്റിലേക്ക് വിസ അനുവദിക്കേണ്ടതില്ലെന്നു കുവൈറ്റ്‌ മാന്‍പവര്‍ അതോററ്റി. ഈ തീരുമാനം ജൂലൈ മാസം ഒന്ന് മുതല്‍ നടപ്പിലാക്കാനാണ് കുവൈറ്റ്‌ തീരുമാനിച്ചിരിക്കുന്നത്.

യൂണിവേര്‍‌സിറ്റി ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയായി കണക്കാക്കുന്ന ജോലികള്‍ക്കായി വരുന്നവര്‍ക്കാണ് നിയമം ബാധകമാകുക. രാജ്യത്തേക്ക് വരുന്ന തൊഴിലാളികള്‍ക്ക് വേണ്ടത്ര അനുഭവം പരിചയം ഉണ്ടായിരിക്കണം എന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്ന് അറിയുന്നു. പല ജോലികള്‍ക്കും വരുന്നവര്‍ പഠിച്ചിറങ്ങി നേരിട്ട് രാജ്യത്ത് വന്നതിനു ശേഷമാണ് ജോലിയില്‍ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കുന്നത് എന്ന കണ്ടെത്തലാണ് ഈ തീരുമാനം നടപ്പിലാക്കാന്‍ കാരണം.

രാജ്യത്തെ ഒരു തൊഴില്‍ പരിശീലന കേന്ദ്രമാക്കാനല്ല, മറിച്ച് മികച്ച അനുഭവ പരിചയമുള്ളവരുടെ മികവ് വികസനത്തിന്‌ ഉപയോഗപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും അതോരറ്റി വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം മുതല്‍ തന്നെ ഈ തീരുമാനം നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും കൂടുതല്‍ പഠനത്തിനു വേണ്ടി മാറ്റിവെക്കുകയായിരുന്നു.

അതെ സമയം ഡ്രൈവര്‍മാര്‍, ടെക്നിഷ്യന്‍മാര്‍ ജോലിക്ക് പ്രത്യേകമായി ഏതെങ്കിലും ഡിഗ്രി യോഗ്യത നിഷ്കര്‍ഷിച്ചിട്ടില്ലാത്ത തൊഴില്‍ മേഖലയിലേക്ക് വരുന്നവര്‍ക്ക് ഈ പുതിയ തീരുമാനം ബാധമാകല്ലെന്നും  കുവൈറ്റ്‌ മാന്‍പവര്‍ അതോരറ്റിയെ ഉദ്ദരിച്ച് പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട്‌ ചെയ്തു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top