20 September Thursday

ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌ക്കാരം പ്രഭാവര്‍മ്മയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 24, 2018

മനാമ > ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ അര്‍ഹനായി. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഫെബ്രുവരി 22 ന് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരനും ചെറുകഥാകൃത്തുമായ ടി. പത്മനാഭന്‍  പുരസ്‌കാരം സമ്മാനിക്കും.  എം മുകുന്ദന്‍ ചെയര്‍മാനും ,ഡോ .കെ എസ് രവികുമാര്‍, പി വി  രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ അംഗങ്ങളുമായ ജൂറിയാണ് പ്രഭാ വര്‍മ്മയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

ചടങ്ങില്‍ ടി പത്മനാഭന്റെ കഥകളെ അതികരിച്ചു പ്രശസ്ഥ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന മാജിക്ക് ഷോയും ഉണ്ടായിരിക്കുന്നതാനെന്നു സമാജം പ്രസിഡന്റ്  രാധാകൃഷ്ണ പിള്ള പത്ര സമ്മേളനത്തില്‍ അറിയിച്ചു. സമാജം മുന്‍ സാഹിത്യ വിഭാഗം സെക്രട്ടറി പി സി വിനോദ്, ഹരികൃഷ്ണന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top