16 November Friday

കുവൈറ്റിൽ നിന്നും ഈ വർഷം നാടുകടത്തിയത്‌ 8000 വിദേശികളെ

വെബ് ഡെസ്‌ക്‌Updated: Tuesday May 22, 2018


കുവൈറ്റ് സിറ്റി> കുവൈറ്റിൽ നിന്നും  ഈ വര്ഷം വിവിധ കാരങ്ങളാൽ പിടിക്കപ്പെട്ട് നാട് കടത്തപ്പെട്ട വിദേശികളുടെ എണ്ണം എണ്ണായിരം  വരുമെന്ന് കണക്കുകൾ. മെയ് പതിനഞ്ച് വരെയുള്ള കണക്കാണിത്. ഇത്പ്രകാരം ഒരു ദിവസം ശരാശരി 59 ഓളം പേരെ തിരിച്ചയക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാകുന്നത്.

ഇപ്പോൾ വിവിധ കാരണങ്ങൾക്ക്ക് പിടിക്കപ്പെട്ടാൽ മിക്കവാറും കേസുകളിൽ തിരിച്ചയക്കാൻ കേന്ദ്രത്തിൽ നിന്നും ഒരാഴ്യ്ച്ചക്കം നടപടികൾ പൂർത്തിയാക്കി വിദേശികളെ തിരിച്ചയക്കുന്നുണ്ടെന്നും,  അപൂർവ്വം വരുന്ന കേസുകളിൽ മാത്രമാണ് ആവശ്യമായ ഡോക്യൂമെന്റുകൾ തയ്യാറാക്കുന്നതിനോ ടിക്കറ്റ് ലഭ്യമല്ലാത്തതിനാലോ താമസ വരുന്നത് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

അനധികൃത താമസത്തിനു പിടിക്കപ്പെട്ടവർ, ഗതാഗത നിയമ ലംഘനത്തിന് പിടിയിലായവർ, തൊഴിൽ നിയമ ലംഘകർ, എന്നിവരാണ് പ്രധാനമായും വേഗത്തിൽ തിരിച്ചയക്കപ്പെട്ടവർ, മറ്റു ക്രിമിനൽ കേസുകളുള്ളവരെ കേസ് തീർപ്പായതിനു ശേഷമാണ് തിരിച്ചയക്കുന്നതിനും റിപ്പോർട്ടിൽ പറയുന്നുണ്ട്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top