22 September Saturday

കൊല്ലം ജില്ല പ്രവാസി സമാജം ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 22, 2018

കുവൈറ്റ്‌ സിറ്റി: കൊല്ലം ജില്ലയില്‍ നിന്നുള്ളവരുടെ കുവൈറ്റിലെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം വിശുദ്ധ റംസാന്‍ മാസത്തിലെ വൃതം അനുഷ്ഠക്കുന്ന സഹോദരങ്ങളോട് ഐക്യദാര്‍ഡൃം പ്രഖാപിച്ചു കൊണ്ട് ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രസിടണ്ട് സലിംരാജ് ന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനാബ് ഫൈസല്‍ മഞ്ചേരി റംസാന്‍ പ്രഭാക്ഷണം നടത്തി.

കുവൈറ്റ്‌ സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ  ഇടവക വികാരി ഫാദര്‍ യേശുദാസ് വിനോദ് ചീപ്പാറ, ജനറല്‍സെക്രട്ടറി അലക്സ് മാത്യു ,ഹംസ പയ്യന്നൂര്‍ ഡോക്ടര്‍ അമീര്‍ അഹമ്മദ്‌ , രക്ഷാധികാരി ജോയ്ജോണ്‍ തുരുത്തിക്കര , ജെയിംസ് പൂയപ്പള്ളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു .പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അന്‍സാര്‍ കുളത്ത്പ്പുഴ സ്വാഗതവും ട്രഷറര്‍ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു .

അബ്ദുല്‍ വഹാബ് പ്രാര്‍ത്ഥന ചെല്ലി പ്രമീള്‍ പ്രഭാകരന്‍ , ജേക്കബ്‌ തോമസ്‌ ,ലാജി ജേക്കബ്‌ സലില്‍ വര്‍മ , ഷഹീദ് ലബ്ബ , അലക്സ് കുട്ടി പനവേലി ,റെജി മത്തായി ,ബിനില്‍ ടി .ഡി അബ്ദുല്‍ വഹാബ് . ശിവ പ്രസാദ് , രതീഷ്‌ , ഷാജി ആയൂര്‍ , അബ്ദുല്‍ നിയാസ് , ഷമീര്‍ കൊട്ടുകാട് , ശ്യാം ശങ്കര്‍ രാജീവന്‍ , സതീശന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്തം നല്‍കി
 

പ്രധാന വാർത്തകൾ
Top