23 September Sunday

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ (ട്രാസ്ക്) ഭാരവാഹികൾ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

കുവൈറ്റ്‌ സിറ്റി> ട്രാസ്കിന്റെ പുതിയ ഭാരവാഹികൾ, കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ബഹുമാന്യനായ ശ്രീ ജീവ് സാഗറിനെ ഇന്ത്യൻ എംബസ്സിയിൽ സന്ദർശ്ശിച്ചു. ജീവ് സാഗർ 2018 ഫെബ്രുവരി മുതൽ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ആണ്‌.

സന്ദർശ്ശനവേളയിൽ ട്രാസ്ക്‌ ഭാരവാഹികൾ, ഇന്ത്യയിലും കുവൈറ്റിലുമായി  കഴിഞ്ഞ പതിനൊന്ന് വർഷങ്ങളായി നടത്തി വരുന്ന പ്രവർത്തനങ്ങളെപ്പറ്റി വിവരിക്കുകയുണ്ടായി

ഇന്ത്യക്കാരായ പ്രവാസികൾ കുവൈറ്റിൽ നേരിടുന്ന തൊഴിൽ പ്രശ്നങ്ങളെക്കുറിച്ചും  സംഘടനയുടെ ഭാഗത്തുനിന്നുകൊണ്ട് ഇടപെടേണ്ട വിഷയങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്യുകയുണ്ടായി.

2018 പ്രവർത്തന വർഷത്തെ തിരഞ്ഞെടുക്കപ്പെട്ട ട്രാസ്ക്‌ ഓഫീസ്‌ ഭാരവാഹികൾ ആയ ബിജു കടവി (പ്രസിഡന്റ്‌), മനോജ് കുരുംബയിൽ  (ജനറൽ സെക്രട്ടറി,ഹേമചന്ദ്രൻ മച്ചാട് (വൈസ് പ്രസിഡന്റ്), പൗലോസ് വി ഡി (ജോയിന്റ്‌ സെക്രട്ടറി), ഷൈനി ഫ്രാങ്ക് (വനിതാവേദി ജനറൽ കൺവീനർ) എന്നിവർ ജീവ് സാഗറുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
 

പ്രധാന വാർത്തകൾ
Top