18 November Sunday

മെഗാ മെഡിക്കല്‍ ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Apr 21, 2018

മനാമ > കൊയിലാണ്ടികൂട്ടം, റിഫാ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്റെറുമായി ചേര്‍ന്ന്  സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് മെയ് 4  വെള്ളിയാഴ്ച കാലത്ത് 8 മുതല്‍ 12 വരെ റിഫാ അല്‍ ഹിലാലില്‍ വെച്ച്  നടക്കുമെന്ന് ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ കെ ടി സലിം അറിയിച്ചു.

ബ്ലെഡ് പ്രഷര്‍,  ബ്ലെഡ് ഷുഗര്‍, കൊളസ്റ്റ്രോള്‍, കിഡ്‌നി ഫംഗ്ഷന്‍, ലിവര്‍ ഫംഗ്ഷന്‍, സ്‌പെഷ്യല്‍ ഡോക്ടര്‍ കണ്‍സള്‍ട്ടിങ്, ഗൈനക്കോളജി ക്ലാസ്സ് തുടങ്ങിയ വിപുലമായ സൗജന്യ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രസ്തുത ക്യാമ്പ് കുടുംബങ്ങളെ ഉദ്ദേശിച്ചാണ് നടത്തുന്നത്.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കു റെജിസ്‌ട്രേഷനായി ഹനീഫ് കടലൂര്‍ (33049498) ഗിരീഷ് കാളിയത്ത് (36811330) ഹരീഷ് (39725510) തന്‍സി (33705174) എന്നിവരെ ബന്ധപ്പെടാവുന്നതാണ്

 

പ്രധാന വാർത്തകൾ
Top