Top
25
Sunday, June 2017
About UsE-Paper

സ്പോര്‍ട്ടി ഏഷ്യ സോക്കര്‍ ചാലഞ്ച്‌: സ്പോര്‍ട്ടി ഏഷ്യ, ഫ്രാങ്കോ എഫ്‌ സി, സ്പോര്‍ട്ടി കുവൈറ്റ് ജേതാക്കള്‍

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി > സ്‌പോര്‍ട്ടി ഏഷ്യ കുവൈറ്റ് സംഘടിപ്പിച്ച റേയ്സ്‌ ജനറല്‍ ട്രേഡിംഗ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള രണ്ടാമത്‌ സോക്കര്‍ ചാലഞ്ച്‌ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 16 വിഭാഗത്തില്‍ സ്പോര്‍ടി ഏഷ്യയും, അണ്ടര്‍ 14, 12 വിഭാഗങ്ങളില്‍ സ്പോര്‍ട്ടി കുവൈറ്റും അണ്ടര്‍ 10, 8 വിഭാഗത്തില്‍ ഫ്രാങ്കോ എഫ്‌ സി യും വിജയികളായി.

വെള്ളി ശനി ദിവസങ്ങളിലായി മിശ്‌രിഫ്‌ പപബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത്‌ ആന്റ് സ്പോര്‍ട്സ്‌ സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങള്‍ ആവേശഭരിതമായി. അണ്ടര്‍ 16 ഫൈനലില്‍ സ്പോര്‍ടി ഏഷ്യ ഏകപക്ഷീയമായ 5 ഗോളുകള്‍ക്ക്‌ ചാമ്പ്യന്‍സ്‌ എഫ്‌. സി യെ പരാജയപ്പെടുത്തി. അണ്ടര്‍ 14 വിഭാഗത്തില്‍ പ്രമുഖ അറബിക്‌ സോക്കര്‍ അക്കാഡമിയായ സ്പോര്‍ടി കുവൈറ്റ് എ ടീം സ്പോര്‍ടി കുവൈറ്റ് ബി ടീമിനെ പരാജയപ്പെടുത്തി. അണ്ടര്‍ 12 വിഭാഗത്തില്‍ സ്പോര്‍ടി ഏഷ്യയെ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തിയാണു സ്പോര്‍ടി കുവൈറ്റ് കപ്പുയര്‍ത്തിയത്‌. അണ്ടര്‍ 10 വിഭാഗത്തില്‍ ഫ്രാങ്കോ എഫ്‌. സി പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ബാര്‍സലോണ എ ടീമിനെ രണ്ടാംസ്ഥാനത്തേക്ക്‌ പിന്തള്ളി വിജയികളായി.

ആവേശകരമായ അണ്ടര്‍ 8 വിഭാഗം ഫൈനലില്‍ സ്പോര്‍ടി ഏഷ്യയും ഫ്രാങ്കോ എഫ്‌ സിയും തമ്മിലാണു മാറ്റുരച്ചത്‌ 1 : 1 .സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ ഫ്രാങ്കൊ എഫ്‌ സിയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. വിജയികള്‍ക്ക്‌ റെയ്സ്‌ ജനറല്‍ ട്രേഡിംഗ്‌ ആണ്റ്റ്‌ കോട്രാകറ്റിംഗ്‌ കമ്പനി ചെയര്‍മാന്‍ യൂസുഫ്‌ അല്‍ ഗുസൈന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടൂര്‍ണമെണ്റ്റിലെ മികച്ച കളിക്കാരായി ഫാസില്‍ സ്പോര്‍ടി ഏഷ്യ (അണ്ടര്‍ 16) ഖാലിദ്‌ സ്പോര്‍ടി കുവൈത്ത്‌ (അണ്ടര്‍ 14) ഷയാന്‍ അഫ്സല്‍ സ്പോര്‍ടി ഏഷ്യ(അണ്ടര്‍ 12) സുലൈമാന്‍ ഫ്രാങ്കോ എഫ്‌ സി (അണ്ടര്‍ 10) അബ്ദുല്ല ഫ്രാങ്കോ എഫ്‌ സി (അണ്ടര്‍ 8) എിവരേയും ആന്‍സ , സുലൈമാന്‍ ജയ്കെവിന്‍, മുആദ്‌ അബ്ദുല്ല എിവര്‍ ടോപ്‌ സ്കോറര്‍മാരായി. സ്പോര്‍ടി ഏഷ്യ ചീഫ്‌ വി.എസ്‌ നജീബ്‌, സ്പോര്‍ടി ഏഷ്യ അഡ്മിന്‍മാരായ കെ.വി നൌഫല്‍, വി.എസ്‌ നവാസ്‌, യാസര്‍, കോച്ചുമാരായ ബിജു ജോണി, നാസര്‍ നൈജീരിയ, ബിലാല്‍ ഗുനൈമി, ഹാന്‍സന്‍, ജയകുമാര്‍, അബീസ്‌ എന്നിവര്‍ മത്സരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.