20 September Thursday

ബഹ്‌റൈൻ വിമാനത്താവളത്തിൽ മരണമടഞ്ഞ ഹജ്ജ് തീർത്ഥാടകനറെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2017
മനാമ  > ഗവണ്മെന്റ് ഹജ്ജു ഗ്രൂപ് വഴി കഴിഞ്ഞ മാസം ഇരുപത്തിമൂന്നിന് നാട്ടിൽ നിന്നും  ഹജ്ജിന് എത്തി ബഹ്‌റൈൻ എയർ പോർട്ടിൽ വച്ചു മരണമടഞ്ഞ തീർത്ഥാടകന്റെ മൃതദേഹം ഇന്ന് നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. കൊല്ലം ശാസ്‌താംകോട്ട ,ശൂരനാട് ,തെക്കേമുറി , വിളയിലയ്യത്ത്‌ ,ഷാഹുൽ ഹമീദ്‌ റാവുത്ത (75)രാണ് കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ മരണമടഞ്ഞത്.

ഒക്ടോബർ രണ്ടിനായിരുന്നു തിരികെ യാത്ര .എന്നാൽ കടുത്ത ആസ്ത്മ രോഗ ബാധയെ തുടർന്ന് മക്കയിലുള്ള ഹോസ്പിറ്റലിൽ ചികിത്സ തേടുകയും അവിടുത്തെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം നാട്ടിലേക്ക് മടങ്ങുകയുമായിരുന്നുവെന്ന് 
ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന തീർത്ഥാടകനായ കരുനാഗപ്പള്ളി വട്ടപ്പറമ്പ് സ്വദേശി ഇബ്രാഹിം കുട്ടി മുസലിയാർ പറഞ്ഞു. ഹുമൈബാൻ ബീവിയാണ് ഭാര്യ .മക്കൾ ,ജലീല ,റജുല ,റുഷ്‌ദ ,ലാലുദീൻ ,സാബിത് ,അൻസർ .നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ ഇന്ന് ഉച്ചയോടെ പൂർത്തിയാക്കി രാത്രി എട്ടു മുപ്പത്തിനുള്ള ഗൾഫ് എയർ വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോകുവാനാണ് ശ്രമിക്കുന്നതെന്ന്  സാമൂഹ്യ പ്രവർത്തകൻ  തേവലക്കര ബാദുഷ അറിയിച്ചു.

മരണമടഞ്ഞ തീർത്ഥാടകന്റെ  ബന്ധു അബ്ദുൾസമദും   മൃതദേഹത്തെ അനുഗമിക്കുന്നുണ്ട് 
നടപടി ക്രമങ്ങൾ പൂർത്തിയാക്കുവാനായി കെ.എം.സി.സി.യുടെയും ,മൈത്രി സോഷ്യൽ അസ്സോസിയേഷന്റെയും  പ്രവർത്തകരായ  തേവലക്കര ബാദുഷ,സിദ്ദിഖ് മുസ്‍ലിയാർ കരുനാഗപ്പള്ളി ,അബ്ദുൽ വഹാബ്,അബ്ദുൽ ബാരി,അബ്ദുൽ സമദ്,അൻസർ ശൂരനാട് എന്നിവർ രംഗത്തുണ്ട്.
 
പ്രധാന വാർത്തകൾ
Top