Top
20
Sunday, August 2017
About UsE-Paper

കെഫാക് അന്തര്‍ ജില്ലാ മത്സരങ്ങള്‍ ആവേശത്തിലേക്ക്

Monday Mar 20, 2017
വെബ് ഡെസ്‌ക്‌
കെഫാക് അന്തര്‍ ജില്ലാ ടൂര്‍ണ്ണമെന്റില്‍ ഐ.എസ്.എല്‍ കാമന്‍റ്റേറ്റര്‍ ഷൈജു ദാമോദന്‍ ടീമുകളെ പരിചയപ്പെടുന്നു.

കുവൈത്ത് സിറ്റി>കെഫാക് അന്തര്‍ ജില്ലാ മാസ്റ്റേഴ്സ് - സോക്കര്‍ ലീഗ് ത്സരങ്ങളില്‍  ഫോക് കണ്ണൂര്‍ , ഫ്രണ്ട് ലൈന്‍ മലപ്പുറം , ട്രിവാന്‍ഡ്രം , ട്രാസ്ക് തൃശൂര്‍ ജില്ലാ ടീമുകള്‍ വിജയിച്ചു . ആദ്യ മത്സരത്തില്‍ ഫോക് കണ്ണൂര്‍ ശക്തരായ കോഴിക്കോടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. വിജയികള്‍ക്ക് വേണ്ടി  മുസ്തഫയാണ് ഗോള്‍  നേടിയത് .

 തുടര്‍ന്ന് നടന്ന  മത്സരത്തില്‍ ഇ.ഡി.എഫ്.എഫ്.എ എറണാകുളത്തെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഫ്രന്റ് ലൈന്‍ മലപ്പുറം പരാജയപ്പെടുത്തി .ഇരട്ട ഗോള്‍ നേടിയ അബ്ദുള്‍ മുനീറാണ് മാന്‍ ഓഫ് ഡി മാച്ച്. മൂന്നാം മത്സരത്തില്‍ ബോസ്കോ നേടിയ ഗോളിലൂടെ  ട്രിവാന്‍ഡ്രം എതിരില്ലാത്ത  രണ്ടു ഗോളുകള്‍ക്ക് കാസര്‍കോടിനെ പരാജയപ്പെടുത്തി . അവസാന  മത്സരത്തില്‍ നൌഷാദ് നേടിയ ഏക ഗോളിന് ട്രാസ്ക്  തൃശൂര്‍ പല്‍പക് പാലക്കാടിനെ പരാജയപ്പെടുത്തി .

വൈകീട്ട് നടന്ന  അന്തര്‍ ജില്ലാ മത്സരങ്ങളില്‍  ഐ.എസ്.എല്‍ കാമന്‍റ്റേറ്റര്‍  ഷൈജു ദാമോദന്‍ മുഖ്യ അതിഥിയായിരുന്നു . കെ.ഡി.എന്‍.എ കോഴിക്കോടും തിരുവനന്തപുരവും തമ്മില്‍ നടന്ന പോരാട്ടത്തില്‍  ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തിരുവനന്തപുരത്തെ കോഴിക്കോട്  പരാജയപ്പെടുത്തി. വിജയികള്‍ക്ക് വേണ്ടി സുല്‍ഫി , ജാരിസ് എന്നിവര്‍ ഗോളുകള്‍  നേടി . വാശിയേറിയ രണ്ടാം  മത്സരത്തില്‍ ട്രാസ്ക് തൃശൂര്‍ ഏകപക്ഷീയമായ ഒരു ഗോളിന് നിലവിലെ ചാമ്പ്യന്മാരായ ഫ്രന്റ് ലൈന്‍  മലപ്പുറത്തെ പരാജയപ്പെടുത്തി , തൃശൂരിന് വേണ്ടി രതീഷ് അപ്പുണ്ണിയാണ് ഗോള്‍ നേടിയത് .  തുടര്‍ന്ന് നടന്ന മത്സരത്തില്‍   ഇ.ഡി.എഫ്.എഫ്.എ എറണാകുളം ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പല്‍പക് പാലക്കാടിനെ പരാജയപ്പെടുത്തി .  ഫോക് കണ്ണൂരും  കാസര്‍കോടും തമിലുള്ള മത്സരം  ഓരോ ഗോളുകള്‍  നേടി സമനിലയില്‍ പിരിഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »