Top
25
Sunday, June 2017
About UsE-Paper

കേളി കുടുംബവേദി ഇഫ്താര്‍ സംഗമം

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

റിയാദ് > കേളി കലാ സാംസ്കാരിക വേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മലാസ് ഭാരത് റെസ്റ്റോറന്റില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കുടുംബവേദിയുടെ സുലൈ, ബദിയ, റൌദ യുണിറ്റുകളിലെ പ്രവര്‍ത്തകരും കുടുംബങ്ങളും സുഹൃത്തുക്കളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

കൂടാതെ കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എന്നിവരും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു. കുടുംബവേദി ആക്ടിംഗ് സെക്രട്ടറി മാജിദ ഷാജഹാന്‍, പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വിനോദ്, അനിരുദ്ധന്‍, ഷാജഹാന്‍, പ്രിയ, നബീല, സീബ, ഷൈനി, സന്ധ്യ, ശ്രീഷ, സുകേഷ്, കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം കുഞ്ഞിരാമന്‍ മയ്യില്‍ എന്നിവര്‍ നേതൃത്വം നല്‍കി.