25 June Monday

മാഗ്‌നെറ് തുണയായി; നയാസ് പാഷ നാടണഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 19, 2017

കുവൈറ്റ് > രോഗ ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനിടെ വിമാനത്താവത്തില്‍ കുഴഞ്ഞുവീണു അബോധാവസ്ഥയിലായ നയാസ് പാഷ ഒന്നരമാസത്തെ ആശുപത്രിവാസത്തിനുശേഷം ഒടുവില്‍ നാടണഞ്ഞു. കെ കെ എം എ യുടെ സന്നദ്ധ സേവന വിഭാഗമായ മാഗ്‌നെറ് പ്രവര്‍ത്തകരുടെ സഹായമാണ് നയാസ് പാഷക് കുവൈറ്റിലും നാട്ടില്‍ പോകാനും തുണയായത്.

ബാംഗ്ലൂര്‍ സ്വദേശിയായ നയാസ് പാഷ ഒന്നര മാസം മുന്‍പ് കുവൈറ്റ് എയര്‍പോര്‍ട്ടില്‍ ബോര്‍ഡിങ് പാസ് കൈപ്പറ്റിയ ശേഷം കാത്തു നില്‍ക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. പലവിധ രോഗങ്ങളാല്‍ ക്ഷീണിതനായിരുന്നു ഇദ്ദേഹത്തിനു പെട്ടന്ന് ഷുഗര്‍ കൂടിയതായിരുന്നു കാരണം.

മാഗ്‌നെറ് പ്രവര്‍ത്തകരായ അസീസ്, സത്താര്‍ ,ഹമീദ്, ഉമ്മര്‍, നസീര്‍, അസീസ് മൗലവി, ഫയാസ്, നൗഫല്‍ സഹായം നല്‍കി. മാഗ്നെറ്റിന്റെ സജീവ പ്രവര്‍ത്തകരായ സംസം റഷീദ് , അഷ്‌റഫ് മാങ്കാവ് , ബഷീര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് വേണ്ട സഹായകള്‍ക് കൂട്ടായി കെ കെ എം എ യുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ സി റഫീഖും സജീവമായി ഇടപെട്ടു.

പ്രധാന വാർത്തകൾ
Top