Top
29
Saturday, April 2017
About UsE-Paper

പ്രോഗ്രസ്സീവ് “ഗുരുവായൂര്‍ഫെസ്റ്റ് 17” ബ്രോഷര്‍ പ്രകാശനം

Wednesday Apr 19, 2017
വെബ് ഡെസ്‌ക്‌

അബുദാബി > ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രവാസികളുടെ സംഘടനയായ “പ്രോഗ്രസ്സീവ്” മെയ്‌ 12ന് വൈകിട്ട് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഗുരുവായൂര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഫെസ്റ്റിന്റ ഭാഗമായി സാംസ്കാരിക സദസ്സും കുടുംബസംഗമവും നടക്കും. രാത്രി 8.30 ന് പ്രശസ്ത സംഗീത സംവിധായകനും പിന്നണിഗായകനുമായ ഷഹബാസ് അമന്‍ നേതൃത്വം നൽകുന്ന പരിപാടി.

ഗുരുവായൂര്‍ ഫെസ്റ്റ് ബ്രോഷറിന്റെ ഔദ്യോഗിക പ്രകാശനം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് സെന്റര്‍ പ്രസിഡണ്ട്‌ പത്മനാഭന്‍ പ്രോഗ്രസ്സീവ് അബുദാബി പ്രസിഡന്റ്‌ അബൂബക്കറിന് നല്‍ക്കി നിര്‍വഹിച്ചു. ചടങ്ങളില്‍ പ്രോഗ്രസ്സീവ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ്‌ സുനില്‍ മാടമ്പി,നിഷാം ,സുഭാഷ് ,സതീഷ്‌, നാസര്‍ അകലാട്,സലാം ,ബാദുഷ,സാദിക്ക്, തുടങ്ങിയവര്‍ പങ്കെടുത്തു.