Top
18
Monday, December 2017
About UsE-Paper

കെഫാക് ലീഗ്: കേരളാ ചലഞ്ചേഴ്സ് , ചാമ്പ്യന്‍സ് എഫ് സി , മലപ്പുറം ബ്രദേഴ്സ്, ടീമുകള്‍ക്ക് ജയം

Wednesday Oct 18, 2017
വെബ് ഡെസ്‌ക്‌

കുവൈത്ത് സിറ്റി > കെഫാക് സീസണ്‍ സിക്‌സിന്റെ ഗ്രൂപ്പ് ബി യിലെ മത്സരങ്ങളില്‍ കേരളാ ചലഞ്ചേഴ്സ് , ചാമ്പ്യന്‍സ് എഫ്.സി , മലപ്പുറം ബ്രദേഴ്സ്,  ജയം കണ്ടപ്പോള്‍ മുന്‍ചാമ്പ്യന്മാരായ ഫഹാഹീല്‍ ബ്രദേഴ്‌സും അല്‍ഫോസ് റൗദയും തമ്മിലുള്ള മത്സരം ഗോള്‍രഹിത  സമനിലയില്‍ പിരിഞ്ഞു .

ആദ്യമത്സരത്തില്‍ ഫഹാഹീല്‍ ബ്രദേഴ്‌സും അല്‍ഫോസ് റൗദയും തമ്മിലുള്ള മത്സരത്തില്‍ ഇരു ടീമുകള്‍ക്കും നിരവധി ഗോള്‍ ചാന്‍സുകള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളിലേക്കെത്തിയില്ല .രണ്ടാംമത്സരത്തില്‍ കേരളാ ചലഞ്ചേഴ്സ്ഏകപക്ഷീയമായ ഒരു ഗോളിന് ബ്രദേഴ്സ്‌ കേരളയെ പരാജയപ്പെടുത്തി രണ്ടാംപകുതിയുടെ അവസാനത്തിലാണ്ചലഞ്ചേഴ്സിന് വേണ്ടി ആഷിഖ് വിജയ ഗോള്‍നേടിയത് . വമ്പന്മാര്‍ ഏറ്റുമുട്ടിയ മൂന്നാംമത്സരത്തില്‍  മലപ്പുറം ബ്രദേഴ്സ്ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേര്‍ഴ്‌സ് എഫ്.സിയെ.കീഴടക്കി. ഫാസിലാണ് മലപ്പുറത്തിന്റെ വിജയഗോള്‍ നേടിയത്.

അവസാന മത്സരത്തില്‍ ചാമ്പ്യന്‍സ്എഫ്.സിഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് കുവൈത്ത് കേരളാസ്റ്റാര്‍സിനെ  പരാജയപ്പെടുത്തി .ചാപ്യന്‍സിനുവേണ്ടി നഹാസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍മുഹ്സിന്‍ , പ്രിന്‍സ് , എന്നിവര്‍ ഓരോ ഗോള്‍നേടി.  മാസ്റ്റേഴ്‌സ് ലീഗിലെ മത്സരങ്ങളില്‍ ബിഗ്ബോയ്‌സ് മാക് കുവൈത്തിനെ ( 1 0 ) ബ്ലാസ്റ്റേഴ്സ് കുവൈത്ത് അല്‍ഫോസ്‌റൗദയെയും (1 0 ) സി.എഫ്.സി സാല്‍മിയ സ്പാര്‍ക്‌സ് എഫ്.സിയെയും ( 2 0  ) പരാജയപ്പെടുത്തിയപ്പോള്‍ ചാമ്പ്യന്‍സ്എഫ്.സി യങ് ഷൂട്ടേര്‍സ് മത്സരം ( 1 1 )സമനിലയില്‍ അവസാനിച്ചു .

മാസ്റ്റെര്‍ഴ്‌സ് ലീഗ് മത്സരങ്ങളിലെ മാന്‍ ഓഫ്ഡി മാച്ചസ് ആയി അബ്ദുല്‍ നാസര്‍ (സി.എഫ്.സി.സാല്‍മിയ ) ഷൈന്‍ ബാബു (ബ്‌ളാസ്റ്റേഴ്‌സ് എഫ്.സി ) സജി രാജ (ബിഗ്‌ബോയ്‌സ് ) അന്‍വര്‍ (യങ് ഷൂട്ടേര്‍സ് ) സോക്കര്‍ ലീഗിലെ മത്സരങ്ങളിലെ മാന്‍ ഓഫ്ഡി മാച്ചസ് ആയി ഫാസില്‍ ജവാദ് (അല്‍ഫോസ് റൗദ ) ഷാനവാസ് (മലപ്പുറംബ്രദേഴ്സ് ) ജോബിന്‍ (കേരളാ ചലഞ്ചേഴ്സ്)നഹാസ് (ചാമ്പ്യന്‍സ് എഫ്.സി ) എന്നിവരെയും തിരഞ്ഞെടുത്തു .മത്സരങ്ങള്‍വീക്ഷിക്കുന്നതിനായി കുവൈത്ത് കേരളാമുസ്ലിം അസോസിയേഷന്‍ (കെ.കെ.എം.എ ) ഭാരവാഹികളായ ഇബ്രാഹിം കുന്നില്‍ , അബ്ദുല്‍ ഫത്താഹ് തയ്യില്‍ ,റഫീഖ് കെ.സി , നവാസ് കാദിരി , എ.പി. അബ്ദുല്‍ സലാംഎന്നിവര്‍ സന്നിഹിതരായിരുന്നു .വെള്ളിയാഴ്ച ഗ്രൂപ് എ യിലെ മത്സരങ്ങള്‍നടക്കും