Top
20
Tuesday, February 2018
About UsE-Paper

ടി പി അബ്ദുല്‍ അസീസിന് ഇസ്ലാഹീ സെന്റര്‍ യാത്രയയപ്പ് നല്‍കി

Wednesday Oct 18, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി > ദീര്‍ഘ  കാലം ഇസ്ലാഹീ സെന്റെര്‍ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ച്,  പ്രവാസ ജീവിതം മതിയാക്കി  നാട്ടിലേക്ക്  പോകുന്ന  കോഴിക്കോട് ജില്ലയിലെ പയ്യോളി  സ്വദേശി  ടി.പി മുഹമ്മദ് അബ്ദുല്‍ അസീസിന് കുവൈത്ത് കേരള ഇസ്ലാഹീ സെന്റെറിന്റെ സമ്പൂര്‍ണ കൌണ്‍സില്‍ യോഗം   ഖുര്തുബ  ജംഇയ്യത്  ഇഹിയാതുരാസ് ഹാളില്‍ വെച്ച് വിപുലമായ യാത്ര അയപ്പ്  നല്‍കി.

ഇസ്ലാഹീ സെന്റെര്‍ പ്രസിഡന്റ് പി. എന്‍ .ആബ്ദുല്‍ ലത്തീഫ് മദനിയുടെ അധയക്ഷതയില്‍  നടന്ന യാത്ര അയപ്പ് യോഗത്തില്‍ ഡോ: അമീര്‍  ആമുഖ ഭാഷണം  നടത്തി. ശേഷം  സിറാജ് വടകര,  ഫൈസാദ് സ്വലാഹി, മുസ്തഫ സഖാഫി, അസ്ലം ആലപ്പി, നജീബ് പാടൂര്‍, അബ്ദുസ്സലാം സ്വാലാഹി, ഷഫീക്ക് ഹസ്സന്‍,  എന്ജിനീയാര്‍ ഉസ്സൈമത് , കെ.സി. മുഹമ്മദ് നജീബ്, ശുഐബ്, സമീര്‍ അലി, ശമീര്‍ മദനി, മഹമൂദ്. സി.പി ഡോക്ടര്‍ യാസ്സര്‍, മുഹമ്മദ് അഷ്റഫ് എകരൂല്‍, മഹബൂബ് കാപ്പാട്,  എന്നിവര്‍ സംസാരിച്ചു.

ടി.പി. അബ്ദുല്‍ അസീസിനുള്ള   ഇസ്ലാഹീ സെന്റെറിന്റെ ഉപഹാരം  പ്രസിഡന്റ്  പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനിയും,  സെന്റെര്‍ വനിതാ വിഭാഗമായ  കിസവയുടെ ഉപഹാരം  സെന്റെര്‍ വൈ പ്രസിഡന്റ്  ഏ.എം. അബ്ദുസ്സമദും , കേന്ദ്ര സെക്രട്ടരിയെട്ടിന്റെ ഉപഹാരം  സെന്റെര്‍ ഫിനാന്‍സ് സെക്രട്ടറി , കെ.സി. അബ്ദുല്‍ ലത്തീഫും  നല്‍കി.  ജോയിന്റ് സെക്രട്ടറി  സക്കീര്‍ കൊയിലാണ്ടി യോഗത്തില്‍ സ്വാഗതവും , എജുക്കേഷന്‍ സെക്രട്ടറി സുനാഷ് ശുക്കൂര്‍ നന്ദിയും പറഞ്ഞു.