Top
18
Monday, December 2017
About UsE-Paper

ജിദ്ദ നവോദയ അനാകേഷ് ഏരിയ കൺവെൻഷൻ സഘടിപ്പിച്ചു

Wednesday Oct 18, 2017
വെബ് ഡെസ്‌ക്‌

ജിദ്ദ > ജിദ്ദ നവോദയ അനാകേഷ് ഏരിയ കണ്‍വെന്‍ഷന്‍ സംഷുദ്ധീന്‍ മേലാറ്റൂര് നഗറില്‍ വെച്ച് നടന്നു. ഏരിയ പ്രസിഡന്റ് ജലീല്‍ ഉച്ചാര കടവ് അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.

ഷിനു കെ എച്ച് പന്തളം ഏരിയറിപ്പോര്‍ട്ടും സിഎം അബ്ദുറഹിമാന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അനീഷ് ബാബു തൊട്ടിതൊടി, ഹാരിസ് കെ.ടി, ഖാസിം താനൂര് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഏരിയ കുടുംബവേദി കണ്‍വീനറായി നൗഷാദ് പെരിന്തല്‍മണ്ണയെ തിരഞ്ഞെടുത്തു .

നവോദയ രക്ഷാധികാരി വി കെ റഹൗഫ്, രക്ഷാധികാരിസമിതി അംഗങ്ങളായ അബദുറഹിമാന്‍ വണ്ടൂര്‍, മജീദ്‌കോഴിക്കോട് ,ഏരിയ രക്ഷാധികാരി യൂസിഫ് പൂളമണ്ണ, മത്യൂ പി വി , കൃഷ്ണകുമാര്‍, ഗഫൂര്‍ മമ്പുറം, മുജീബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംരിച്ചു. ജിദ്ദ നവോദയ കേന്ദ്ര കുടുംബവേദി കണ്‍വീനര്‍ മുസാഫര്‍ പാണക്കാട് സ്വാഗതവും ഖലീല്‍ പട്ടിക്കാട് നന്ദിയും പറഞ്ഞു.