21 September Friday

നവോദയ ഷറഫിയ കുടംബസംഗമം

വെബ് ഡെസ്‌ക്‌Updated: Monday Jun 18, 2018

ജിദ്ദ നവോദയ ഷറഫിയ ഏരിയ കുടുംബവേദി കുടുബ സംഗമത്തിൽ പങ്കെടുത്തവർ

ജിദ്ദ> ജിദ്ദ നവോദയ  ഷറഫിയ ഏരിയ കുടുംബവേദി കുടുബ സംഗമം നടന്നു.ഷറഫിയ ഇംപാല ഓഡിറ്റോറിയത്തി നടന്ന സംഗമത്തിൽ ഏരിയ കണ്‍വീനര്‍ അബു മേല്‍മുറി അധ്യക്ഷനായി. നവോദയ മുഖ്യ രക്ഷാധികാരി വി.കെ.റൗഫ് ഉദ്‌ഘാടനം ചെയ്‌തു.

കുടുംബവേദി വനിതാ കണ്‍വീനര്‍ ജുമൈല അബു, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര,  കുടുംബവേദി കണ്‍വീനര്‍ മുസാഫിര്‍ പാണക്കാട്, ഏരിയ സെക്രടറി റഫീക്ക് പത്തനാപുരം, ഏരിയ പ്രസിഡന്റ് സലിം ഒറ്റപ്പാലം, രക്ഷാധികാരി സമിതി അംഗങ്ങളായ സി.എം.അബ്ദുറഹ്മാന്‍, ആസിഫ് കരുവാറ്റ, സലാഹുദ്ധീന്‍ കൊഞ്ചിറ, സുശീല തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. ഏരിയ കുടുംബവേദി വനിതാ കണ്‍വീനര്‍ ഷഹീബ ബിലാല്‍ സ്വാഗതവും ജോയിന്‍ കണ്‍വീനര്‍ അനുപമ ബിജുരാജ് നന്ദിയും പറഞ്ഞു.

 

പ്രധാന വാർത്തകൾ
Top