Top
27
Saturday, May 2017
About UsE-Paper

സൌദി സ്വദേശിവല്‍ക്കരണം സെപ്തംബര്‍മുതല്‍ വര്‍ധിക്കും

Thursday May 18, 2017
അനസ് യാസിന്‍


മനാമ > സൌദിയില്‍ വിവിധ മേഖലകള്‍ക്ക് ബാധകമായ സ്വദേശിവല്‍ക്കരണ അനുപാതം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഭേദഗതി ചെയ്തു. നാലു മാസത്തിനു ശേഷം ഇത് നടപ്പാക്കിത്തുടങ്ങും. ഇതോടെ എന്‍ജിനിയറിങ്, വ്യവസായമേഖലാ സ്ഥാപനങ്ങള്‍ക്ക് ബാധകമായ സ്വദേശിവല്‍ക്കരണ അനുപാതം വര്‍ധിക്കും.

സെപ്തംബര്‍ മുതല്‍ എന്‍ജിനിയറിങ് മേഖലയില്‍ 35 ശതമാനവും വ്യവസായമേഖലയില്‍ 42 ശതമാനവുമായി സൌദിവല്‍ക്കരണം ഉയര്‍ത്തുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. സ്വകാര്യമേഖലയില്‍ സൌദി എന്‍ജിനിയര്‍മാര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് വിവിധ പദ്ധതികള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിവരികയാണെന്നും അദ്ദേഹം അറിയിച്ചു.

നിലവിലെ കണക്കുകള്‍ പ്രകാരം വന്‍തോതില്‍ വിദേശികള്‍ എന്‍ജിനിയറിങ്, വ്യവസായമേഖലകളില്‍ തൊഴില്‍ ചെയ്യുന്നുണ്ട്. കണ്‍സ്ട്രക്ഷന്‍, പെട്രോളിയം കമ്പനികളിലാണ് വിദേശികളുടെ സാന്നിധ്യം ഏറെയും. സര്‍ക്കാര്‍ മേഖലയില്‍ സ്വദേശി എന്‍ജിനിയര്‍മാര്‍ക്ക് ജോലി ലഭിക്കുന്നുണ്ടെങ്കിലും സ്വകാര്യമേഖലയില്‍ കുറവാണ്. സൌദിയില്‍ 1500 സൌദി എന്‍ജിനിയര്‍മാര്‍ തൊഴില്‍ രഹിതരായുണ്ട്. ഇതാണ് സൌദിവല്‍ക്കരണം വര്‍ധിപ്പിക്കാന്‍ കാരണം.

Related News

കൂടുതൽ വാർത്തകൾ »