21 September Friday

മലയാളി മീഡിയ ഫോറം കുവൈറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നല്‍കി

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

കുവൈറ്റ് സിറ്റി > കുവൈത്തിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂടായ്മയായ എംഎംഎഫ് ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ   ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

തിങ്കളാഴ്ച കോഴിക്കോട് വെച്ച് നടന്ന ചടങ്ങില്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി   ടിപി രാമകൃഷ്ണന് ഒരു ലക്ഷം രൂപയുടെ ഡിഡി മലയാളി മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ ടിവി ഹിക്മത്ത്, ഇസ്മായില്‍ പയ്യോളി എന്നിവര്‍ ചേര്‍ന്നാണ് നല്‍കിയത്. പ്രവാസി മലയാളി മാധ്യമ പ്രവര്‍ത്തകരുടെ ഈ ഇടപെടല്‍ മാതൃകാപരമാണെന്നും മന്ത്രി  പറഞ്ഞു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top