14 November Wednesday

മാസ്സ് തബൂക്ക്‌ സംഘടിപ്പിക്കുന്ന കാരംസ്‌ ടൂർണമെന്റിന്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 17, 2018

ജിദ്ദ > മാസ്സ് തബൂക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ വിവിധ കായിക മത്സരങ്ങളുടെ തുടക്കം കുറിച്ചു കൊണ്ട് കാരംസ് മത്സരങ്ങൾ ആരംഭിച്ചു. ഡബിൾസ് മത്സരങ്ങൾക്ക് 16 ടീമും സിംഗിൾസിന്‌ 20 പേരുമാണ് മാറ്റുരക്കുന്നത്.

ഫൈസലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ടൂർണമെന്റ് മാസ്സ് സ്പോർട്സ് കമ്മിറ്റി കൺവീനർ സിദ്ധീക്ക് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അരുൺ കെ ബാബു അദ്ധ്യക്ഷനായി. മാസ്സ്  മുഖ്യ രക്ഷാധികാരി പ്രദീപ് കുമാർ, സെക്രട്ടറി ഫൈസൽ നിലമേൽ, പ്രസിഡന്റ് മാത്യു തോമസ് നെല്ലുവേലിൽ, മറ്റു ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ യൂണിറ്റ് ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top