21 September Friday

നവോദയ കേന്ദ്ര ട്രഷറർ മജീദ് കോഴിക്കോടിന് യാത്ര യയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 17, 2018

മജീദ് കോഴിക്കോടിന് കാർ ഹറാജ് ഏരിയ കമ്മറ്റിയുടെ ഉപഹാരം അബ്ദുള്ള മുല്ലപ്പള്ളി നൽകുന്നു

ജിദ്ദ > പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ നവോദയ രക്ഷാധികാരി സമിതി അംഗവും കേന്ദ്ര ട്രഷററുമായ മജീദ് കോഴിക്കോടിന് കാർ ഹറാജ് ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി.

യാത്രയയപ്പ് യോഗം നവാസ് വെമ്പായം ഉദ്ഘാടനം ചെയ്തു. നാരായണൻ അദ്ധ്യക്ഷനായി. രക്ഷാധികാരി സമിതി അംഗങ്ങളായ ശ്രീകുമാർ മാവേലിക്കര, കെ കെ സുരേഷ്, സി എം അബ്ദുറഹിമാൻ, ഫിറോസ് മുഴപ്പിലങ്ങാട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അബ്ദുള്ള മുല്ലപ്പള്ളി, മോഹൻ ദാസ്, അൻവർ ഖാലിദ് എറണാകുളം, അർഷാദ് ഫറോഖ്, ആസിഫ് കരുവാറ്റ, ഗഫൂർ മമ്പുറം, സുനീർ മോങ്ങം എന്നിവരും കാർ ഹറാജ് യൂണിറ്റ് ഭാരവാഹികളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബഷീർ മമ്പാട് സ്വാഗതവും ഏരിയ കമ്മറ്റി അംഗം സുധീഷ്‌ നന്ദിയും പറഞ്ഞു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top