18 November Sunday

സഹൃദയ ജിദ്ദ ‘സ്വരലയം 2018’ സംഗീത സംഗമം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 17, 2018

ഗായിക ലിൻസി ബേബിക്ക് സലീം ഒറ്റപ്പാലം ഉപഹാരം നൽകുന്നു.

ജിദ്ദ > ജിദ്ദയിലെ കലാസാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സംഘടനയായ സഹൃദയ ജിദ്ദ സ്വരലയം 2018 എന്ന പേരിൽ സംഗീത സംഗമം സംഘടിപ്പിച്ചു. ഷറഫിയ സുൽത്താൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഗാനാലാപനത്തിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്‌ചവെച്ച പുതുമുഖ ഗായകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

കഴിഞ്ഞ കാല പരിപാടികളിൽ ഏതാനും ചില നല്ല ഗായകരെ ജിദ്ദക്ക് സമ്മാനിച്ച സംഘടനയാണ് സഹൃദയ   ജിദ്ദ. പല കാരണങ്ങളാലും അവസരം ഇല്ലാതെ പോയ ജിദ്ദയിലെ കലാകാരന്മാരെ കണ്ടെത്തി  അവസരങ്ങൾ നൽകി പൊതുരംഗത്തേക്ക്  കൊണ്ട് വരാനുള്ള ശ്രമം ഭാവിയിലും ഉണ്ടാകുമെന്ന്‌ ഭാരവാഹികൾ പറഞ്ഞു.

മുസ്തഫ മേലാറ്റൂർ, ലിൻസി ബേബി, ഓമനക്കുട്ടൻ, ആഷാ ഷിജു, മുംതാസ് അബ്ദുറഹിമാൻ, അനസ് കാക്കൂർ, ഹമീദ് അൽഅബീർ, ഫൈസൽ കൊടശേരി, സജീർ ചെറുകുന്ന് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന പ്രമുഖ നാടക സംവിധായകനും കലാകാരനും കൂടിയായ പ്രണവം ഉണ്ണികൃഷ്ണന് ചടങ്ങിൽ യാത്രയയപ്പ് നൽകി.

പ്രസിഡന്റ് കുഞ്ഞു മുഹമ്മദ് കൊടശേരി സെക്രട്ടറി ഇസ്മയിൽ കൂരിപ്പൊയിൽ കൺവീനർ ഷാജി ഗോവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികളായ സിദ്ദീക്ക് പുല്ലങ്കോട്, ഫൈസൽ കൊടശേരി, സജീർ ചെറുകുന്ന്, പ്രവീൺ എടക്കാട്, നൗഷാദ് കാളികാവ്, ജിംഷാദ് വണ്ടൂർ, ഹമീദ് അൽഅബീർ, സലിം ഷിഫാ ജിദ്ദ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top