17 November Saturday

രാജുനീലകണ്ഠന് കേളി യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 17, 2018

ന്യൂസനയ്യ ഏരിയാ രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം കൺവീനർ നാരായണൻ കയ്യൂർ രാജുനീലകണ്ഠന് സമ്മാനിച്ചു.

റിയാദ് > പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്‌ മടങ്ങുന്ന രാജുനീലകണ്ഠന് കേളി കലാസാംസ്കാരികവേദി ന്യൂസനയ്യ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.

കൊല്ലം ജില്ലയിലെ കാവനാട് സ്വദേശിയായ രാജു നീലകണ്ഠൻ 1979ൽ കലാലയ രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. മികച്ച നാടക നടൻ കൂടിയായരാജു നീലകണ്ഠൻ സംസ്ഥാന സാക്ഷരതാമിഷന്റെ ജനശിക്ഷൺ നിലയം പ്രേരക്, തുടർവിദ്യാകേന്ദ്രം പ്രേരക് എന്നീ നിലകളിൽ കൊല്ലം ശക്തികുളങ്ങര പഞ്ചായത്തിലും കൊല്ലം കൊർപ്പറേഷനിലും പ്രവർത്തിച്ചു.

കഴിഞ്ഞ പത്ത് വർഷമായി ന്യൂസനയ്യ മേഖലയിൽ കേളിയുടെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നേതൃത്വം നൽകുന്നു. കേളി ന്യൂസനയ്യ ഏരിയാ പവർഹൌസ് യൂണിറ്റ് സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, ഏരിയാ സാംസ്കാരിക കമ്മിറ്റി കൺവീനർ, കേളി കേന്ദ്ര സാംസ്കാരിക കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സൗദി കാർപെറ്റ് കമ്പനിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആയി ജോലി ചെയ്യുകയാണ്.

ഏരിയാ രക്ഷാധികാരി കമ്മിറ്റി കൺവീനർ നാരായണൻ കയ്യൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ഏരിയാ സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. കേളി മുഖ്യരക്ഷാധികാരി കെ ആർ ഉണ്ണികൃഷ്ണൻ, കേളി പ്രസിഡന്റ്‌ ദയാനന്ദൻ ഹരിപ്പാട്, സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ബി പി രാജീവൻ, സതീഷ് കുമാർ, കേന്ദ്ര ജോ. സെക്രട്ടറി ഷമീർ കുന്നുമ്മൽ, ജോ. ട്രഷറർ വർഗീസ്, കേന്ദ്ര സാംസ്കാരിക കൺവീനർ ടി ആർ സുബ്രഹ്മണ്യൻ, ചെയർമാൻ സിയാദ് മണ്ണഞ്ചേരി, കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധൻ, ന്യൂസനയ്യ ഏരിയാ കമ്മിറ്റി അംഗങ്ങളായ ഫൈസൽ മടവൂർ, മഹേഷ് കോടിയത്ത്, മോഹനൻ, ബേബിക്കുട്ടി, നിസാർ മണ്ണഞ്ചേരി, സുരേഷ് ബാബു, കരുണാകരൻ, പവർഹൌസ് യൂണിറ്റ് പ്രസിഡണ്ട് സി ജെ ജോർജ്ജ്, ബാബു യോഹന്നാൻ, ഷൈജു ചാലോട്, സതീഷ്കുമാർഎന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
 
ഏരിയാ രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം കൺവീനർ നാരായണൻ കയ്യൂർ, എരിയാ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി സുരേഷ് കണ്ണപുരം പവർഹൌസ് യൂണിറ്റിന്റെ ഉപഹാരങ്ങൾ ജോ. സെക്രട്ടറി കരുണാകരൻ, പ്രസിഡന്റ്‌ സി ജെ ജോർജ്ജ് എന്നിവർ രാജുനീലകണ്ഠന് സമ്മാനിച്ചു. കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, വിവിധ ഏരിയകളിൽ നിന്നുള്ള പ്രവർത്തകർ, കുടുംബവേദി പ്രവർത്തകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. യാത്രയയപ്പിന് രാജു നീലകണ്ഠൻ നന്ദി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top