18 December Tuesday

സംസ്കൃതി ഖത്തര്‍ ദേശീയ കായിക ദിനം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 17, 2018


ഖത്തര്‍ >ദേശീയ കായിക ദിനം വിവിധ പരിപാടികളോടെ സംസ്കൃതി ആഘോഷിച്ചു. അല്‍ അറബി സ്റെഡിയത്തില്‍ നടന്ന പരിപാടിയില്‍  സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഇരുന്നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വനിതകള്‍ക്കും വ്യത്യസ്ത കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.  രാവിലെ 8 മണിക്ക് ആരംഭിച്ച പരിപാടിയില്‍ സംസ്കൃതി ഭാരവാഹികളും  കേന്ദ്ര എക്സിക്യുട്ടീവ്‌ കമ്മറ്റി അംഗങ്ങളും പരിപാടികള്‍ക്ക് നേത്രുത്വം നല്‍കി.

സംസ്കൃതി പ്രസിഡണ്ട് എ സുനില്‍, ജനറല്‍ സെക്രട്ടറി വിജയകുമാര്‍ , ട്രഷറര്‍ സന്തോഷ് തൂണേരി, വൈസ് പ്രസിഡണ്ട് ഒമര്‍ ബാനിഷ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
 

പ്രധാന വാർത്തകൾ
Top