17 November Saturday

കമലേഷ് മേത്തയും ഓംകാര്‍ ശര്‍മ്മയും ഐഎപിസി ഡയറക്ടര്‍ ബോര്‍ഡില്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 16, 2017

ന്യൂയോര്‍ക്ക് >  ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളായി പ്രമുഖമാധ്യമസംരംഭകന്‍ കമലേഷ് മേത്തയേയും പ്രമുഖ കോളമിസ്റ്റും ശര്‍മ്മ ലോ ഗ്രൂപ്പിലെ മാനേജിംഗ് അറ്റോണിയുമായ ഓംകാര്‍ ശര്‍മ്മയേയും തെരഞ്ഞെടുത്തു. 

ലോംഗ് എലെന്റില്‍ നിന്നുള്ള മാധ്യമ സംരംഭകന്‍, സീനിയര്‍ റൊട്ടേറിയന്‍, കമ്യൂണിറ്റി ലീഡര്‍, ബിസിനസ്സുകാരന്‍, ഫിലാന്ത്രഫിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ കമലേഷ് മേത്ത നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും പ്രചാരമുള്ള ഇന്തോ അമേരിക്കന്‍ ഇംഗ്ലീഷ് മാധ്യമഗ്രൂപ്പായ  ഫോര്‍സൈത് മീഡിയ ഗ്രൂപ്പ് സ്ഥാപകനാണ്.
 
ശര്‍മ്മ ലോ ഗ്രൂപ്പിലെ മാനേജിംഗ് അറ്റോണിയായ ഓംകാര്‍ ശര്‍മ്മ കഴിഞ്ഞ 15 വര്‍ഷമായി ദര്‍ശന്‍ ടിവിയില്‍ വാഷിംഗ്ടണ്‍ ഫോക്കസ് എന്ന പരിപാടിയിലൂടെ ഏവര്‍ക്കും സുപരിചിതനാണ്. വാഷിംഗ്ടണ്ണില്‍നിന്നും പ്രസിദ്ധീകരിക്കുന്ന എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ പത്രങ്ങളില്‍ കോളമിസ്റ്റുകൂടിയായ അദ്ദേഹത്തിന് മാധ്യമപ്രവര്‍ത്തനത്തില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുണ്ട്. 2017 ല്‍ ഇന്ത്യ അമേരിക്കന്‍ പ്രസ്്ക്ലബിന്റെ നിയമോപദേശകനായി നിയമിതനായ ഓംകാര്‍ ശര്‍മ്മയെ മാധ്യമമേഖലയിലെ പരിചയസമ്പത്ത് കണക്കിലെടുത്ത് ഡയറക്ടര്‍ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ക്ലയിന്റ്‌സിന് വേണ്ട നിയമോപദേശങ്ങളും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങളും, ഓപ്പണ്‍ ഡിസ്‌കഷന്‍ ഫോറങ്ങളും അദ്ദേഹം സംഘടിപ്പിക്കാറുണ്ട്.
പ്രധാന വാർത്തകൾ
Top