19 November Monday

ബഹ്‌റൈന്‍ പ്രതിഭ യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2017

മനാമ >  ബഹ്‌റൈന്‍ പ്രതിഭ യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ഉമ്മുല്‍ ഹസം യൂണിറ്റ് സമ്മേളനം കെസിഎ ഹാളിലെ ഗൗരി ലങ്കേഷ് നഗറില്‍ പി ടി നാരായണന്‍ ഉദ്ഘാടനം ചെയ്തു. പ്രതിഭ സെക്രെട്ടറി ഷെരിഫ് കോഴിക്കോട് സംഘടനാ റിപ്പോര്‍ട്ടും മൊയ്തീന്‍ പൊന്നാനി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു . മുനീര്‍ പുളിക്കല്‍ സ്വാഗതം പറഞ്ഞു. സജീവ് അഹമ്മദ്, റഷീദ് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

പ്രതിഭ പ്രസിഡന്റ് മഹേഷ്, ബിനു, റാം, സന്ധ്യ മഹേഷ്, എവി അശോകന്‍, ഡി സലിം തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിലെ പോരായ്മകള്‍ പരിഹരിക്കുക, ഫാസിസത്തിനെതിരെ അണിചേരുക എന്നീ പ്രമേയങ്ങള്‍ പ്രകാശ്, ജോര്‍ജ് വര്ഗീസ് എന്നിവര്‍ അവതരിപ്പിച്ചു. എ സുരേഷ് (പ്രസിഡന്റ്), മൊയ്തീന്‍ പൊന്നാനി (സെക്രട്ടറി), ദീപു നാഥന്‍ (വൈസ് പ്രസിഡന്റ്), ഹംസ നിലമ്പൂര്‍ (ജോയിന്റ് സെക്രട്ടറി), സജീവന്‍ (മെമ്പര്‍ഷിപ് സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top