15 November Thursday

സൗദി ചെക്ക്‌പോയിന്റില്‍ ജവാസാത്ത് ഉദ്യോഗസ്ഥന്‍ രണ്ടു പേരെ വെടിവെച്ചുകൊന്നു

അനസ് യാസിന്‍Updated: Monday Jul 16, 2018

മനാമ > സൗദി, യെമന്‍ അതിര്‍ത്തിയിലെ അല്‍വദീഅ ചെക്ക് പോയിന്റില്‍ ജവസാത്ത് (പാസ്പോര്‍ട്ട്്) ഉദ്യോഗസ്ഥന്‍ രണ്ടു പേരെ വെടിവെച്ച് കൊന്നു. സുരക്ഷാ ഭടന്മാര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ജവാസാത്ത് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ചെക്ക് പോസ്റ്റിലായിരുന്നു ആദ്യ വെടിവെപ്പ്. സഹപ്രവര്‍ത്തകനും ഹൈവേ പൊലീസുകാരനെയുമാണ് ഇയാള്‍ വെടിവെച്ചു കൊന്നത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു.

ഡ്യൂട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഇയാള്‍ സഹപ്രവര്‍ത്തകനെ വെടിവെച്ചു കൊല്ലുകയായിരുന്നു. കൃത്യത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ, പിന്തുടര്‍ന്ന് പിടികൂടാന്‍ നോക്കിയ ഹൈവേ പൊലീസുകാര്‍ക്ക് നേരെ ഇയാള്‍ നടത്തിയ വെടിവെപ്പില്‍ സുരക്ഷാ ഭടനും കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സുരക്ഷാ സൈനികര്‍ നടത്തിയപ്രത്യാക്രമണത്തില്‍ പ്രതി കൊല്ലപ്പെടുകയായിരുന്നുവെന്ന് നജ്‌റാന്‍ പൊലീസ് വക്താവ് അറിയിച്ചു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top