19 September Wednesday

'നദിയുടെ മൂന്നാംകര'; സിനിമ പ്രദര്‍ശനവും ഒത്തുചേരലും സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

റിയാദ്  > കഥയുടെ വായനാനുഭവം സിനിമയില്‍ എങ്ങിനെ പ്രതിഫലിപ്പിക്കുന്നു എന്നറിയാനുള്ള അവസരമായി ചില്ല സര്‍ഗവേദിയുടെ  ഒത്തുചേരല്‍. ബ്രസീലിയന്‍ എഴുത്തുകാരന്‍ ജോണ്‍ ഗിമറസ് റോസയുടെ വിഖ്യാതമായ കഥയെ ആസ്പദമാക്കി ഫൗസിയ ഫാത്തിമ സംവിധാനം ചെയ്ത നദിയുടെ മൂന്നാംകര എന്ന സിനിമയുടെ ജിസിസിയിലെ  ആദ്യ പ്രദര്‍ശനവും ചര്‍ച്ചയുമായിരുന്നു ചില്ല റിയാദില്‍ സംഘടിപ്പിച്ചത്.

ചങ്ങനാശേരി എസ്‌ജെസിസി ക്യംപസിലെ എംഎ സിനിമടിവി വിദ്യാര്‍ഥികള്‍ക്കുള്ള പ്രോജക്ട് സിനിമ എന്ന നിലയില്‍ ചെയ്ത സിനിമയുടെ ഛായാഗ്രഹണവും തിരക്കഥയും ഫൗസിയ ഫാത്തിമയുടേതാണ്. പ്രദീപ് ചെറിയാന്‍ എഡിറ്റിംഗും സംഗീതവും നിര്‍വഹിച്ചു. ജയപാലന്‍, സജിതാ മഠത്തില്‍, സനല്‍ അമന്‍, കാണി കണ്മണി, അബിന്‍ അപ്പച്ചേരില്‍ എന്നിവരാണ് അഭിനേതാക്കള്‍.



വിവിധ പുസ്തകങ്ങളുടെ ആസ്വാദനത്തോടെ ആരംഭിച്ച പ്രതിമാസ പരിപാടി ഹാര്‍പര്‍ ലീയുടെ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയ റ്റു കില്‍ എ മോക്കിങ്ങ്‌ബേര്‍ഡ് എന്ന നോവല്‍ അവതരിപ്പിച്ചുകൊണ്ട് അമൃത സുരേഷ് ഉദ്ഘാടനം ചെയ്തു. അഖില്‍ ഫൈസല്‍ (ഖലീല്‍ ജിബ്രാന്റെ ദ പ്രോഫറ്റ്), വിപിന്‍  (ആന്ദ്രെ ഗോര്‍സിന്റെ ഇക്കോളജി രാഷ്ട്രീയം തന്നെ), ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ (ഷൗക്കത്ത് രചിച്ച കബീര്‍ ജീവിതത്തിലേക്ക് ഒരു ഹൃദയവഴി), ഡാര്‍ളി തോമസ് (പി എഫ് മാത്യൂസിന്റെ ചാവുനിലം ) എന്നീ പുസ്തകകങ്ങളുടെ ആസ്വാദനം നടത്തി.

എം ഫൈസല്‍, ജയചന്ദ്രന്‍ നെരുവമ്പ്രം, അനിത നസീം, ലീന സുരേഷ്, സിജിന്‍ കൂവള്ളൂര്‍, അബ്ദുല്ലത്തീഫ് മുണ്ടരി, കൊമ്പന്‍ മൂസ, അബ്ദുല്‍ റഹീം സാമ്പ്രിക്കല്‍, നൗഷാദ് കോര്‍മത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top