16 November Friday

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 16, 2018

കുവൈറ്റ് സിറ്റി  >  സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ മദ്യവര്‍ജ്ജന പ്രസ്ഥാനം  ഇന്റഗ്രെററഡ്  ഇന്ത്യന്‍ സ്‌കൂള്‍  അബ്ബാസിയായില്‍ വെച്ച് ഒമ്പതാമത് മെഡിക്കല്‍ ക്യാമ്പ് നടത്തി.

കുവൈറ്റ് മെഡിക്കല്‍ അസോസിഷന്‍, ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം,കുവൈറ്റ് ഹേര്‍ട് ഫൌണ്ടേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അലയനസ് എന്നിവയുടെ സഹകരണത്തോടെ ജനറല്‍ മെഡിസിന്‍ ഓണ്‍കോളജി,ഗൈനക്കോളജി,ഡെര്‍മറ്റോളജി , ഓര്‍ത്തോപീഡിക് , ഇ എന്‍ ടി ,പീഡിയാട്രിക്, കാര്‍ഡിയോളജി, യൂറോളജി,ഡെന്റല്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍ന്മാരുടെ സേവനം വി വിധ രാജ്യങ്ങളില്‍ നിന്നുള്ള 500 ല്‍ പരം ആളുകള്‍ക്ക് പ്രയോജനപ്പെട്ടു. 

കൂടാതെ നേത്ര പരിശോധന, കാഴ്ചശക്തി നിര്‍ണ്ണയം , ഈ സി ജി , അള്‍ട്രാസൗണ്ട് , ബ്ലഡ് ഷുഗര്‍ , കൊളെസ്‌ട്രോള്‍ എന്നിവയുടെ സൗജന്യ പരിശോധനയും ഉണ്ടായിരുന്നു. പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് റവ .ഫാ. ജേക്കബ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ഐ ഡി എഫ്  പ്രസിഡന്റ് ഡോ . അഭയ് പട്വാരി ഉത്ഘാടനം ചെയ്തു. ഡോ. സുരേന്ദ്ര നായിക് , ഡോ . സെയ്ദ് റഹ്മാന്‍, ഡോ . പ്രതാപ് ഉണ്ണിത്താന്‍, അബു കമാല്‍ (കുവൈറ്റ് ഹാര്‍ട് ഫൌണ്ടേഷന്‍ ) , സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക സഹ വികാരി റവ. ഫാ. ജിജു ജോണ്‍ ,ട്രസ്റ്റി അജീഷ് തോമസ്, സെക്രട്ടറി  എബ്രഹാം സി അലക്‌സ് , എന്നിവര്‍ ആശംസകളും, സെക്രട്ടറി എബി ശാമുവേല്‍  സ്വാഗതവും, സാംകുട്ടി ജോര്‍ജ് നന്ദിയും രേഖപ്പെടുത്തി.

 

പ്രധാന വാർത്തകൾ
Top