Top
19
Tuesday, December 2017
About UsE-Paper

കെഫാക് സോക്കർ ലീഗ് : കുവൈത്ത് കേരളാ സ്റ്റാർ , മലപ്പുറം ബ്രദേഴ്‌സ് ടീമുകൾക്ക് ജയം

Wednesday Nov 15, 2017
വെബ് ഡെസ്‌ക്‌

കുവൈത്ത് സിറ്റി > കെഫാക് സീസൺ ആറിലെ ഗ്രൂപ്പ് ബി യിലെ സോക്കർ ലീഗ് മത്സരങ്ങളിൽ കുവൈത്ത് കേരളാ സ്റ്റാർ , മലപ്പുറം ബ്രദേഴ്‌സ് ടീമുകൾക്ക് ജയം കണ്ടപ്പോൾ ബ്ലാസ്റ്റേഴ്‌സ് കുവൈത്ത് അൽഫോസ് റൗദ , ചാമ്പ്യൻസ് എഫ് സി ഫഹാഹീൽ ബ്രദേഴ്‌സ് തമ്മിലുള്ള മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.

ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് കുവൈത്ത് അൽഫോസ് റൗദ മത്സരം ഇരു ടീമുകളും ഓരോ ഗോളുകളടിച്ചു സമനിലയിൽ പിരിഞ്ഞു . ബ്ലാസ്റ്റേഴ്സിന് വേണ്ടി മന്സൂറും അൽഫോസ് റൗദക്ക് വേണ്ടി ജവാദ്‌മാണ് ഗോളുകൾ നേടിയത് .രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കുവൈത്ത് കേരളാ സ്റ്റാർസ് സിയസ്കോ കുവൈത്തിനെ പരാജയപ്പെടുത്തി . കുവൈത്ത് കേരളാ സ്റ്റാറ്റസിന് വേണ്ടി അൻസണും , മുഹമ്മദ് ഇഷാക്കുമാണ് ഗോളുകൾ നേടിയത് .

കുവൈത്ത് കേരളാ സ്റ്റാറ്റസിന് വേണ്ടി ആൻസൺ ഇരട്ട ഗോൾ നേടി . മൂന്നാം മത്സരത്തിൽ ചാമ്പ്യൻസ് എഫ്.സി ഫഹാഹീൽ ബ്രദേഴ്‌സ് മത്സരം ഇരു ടീമുകളും ഓരോ ഗോളുകളടിച്ചു സമനിലയിൽ പിരിഞ്ഞു . ചാംപ്യൻസിക്ക് വേണ്ടി കിഷോറും . ഫഹാഹീലിനു വേണ്ടി യൂനുസ്‌ ആണ് ഗോൾ നേടിയത് . തുല്യ ശക്തികൾ തമ്മിൽ ഏറ്റു മുട്ടിയ അവസാന മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിന് മലപ്പുറം ബ്രദേഴ്‌സ് കേരളാ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തി . അബിനാണ് വിജയ ഗോൾ നേടിയത് .

മാസ്റ്റേഴ്സ് ലീഗിൽ ബിഗ് ബോയ്സ് എഫ്.സി സി.എഫ്.സി.സാൽമിയയെയും (2 0) ചാമ്പ്യൻസ് എഫ്.സി മാക് കുവൈത്തിനെയും പരാജയപ്പെടുത്തിയപ്പോൾ (2 1 ) കേരളാ ചലഞ്ചേഴ്‌സ് യങ് ഷൂട്ടേർസ് (0 0 ) സ്പാർക്സ് എഫ്.സി ബ്ലാസ്റ്റേഴ്‌സ് കുവൈത്ത് (0 0 ) മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ മാൻ ഓഫ് ഡി മാച്ചാസായി ലതീഷ് ബാബു (യങ് ഷൂട്ടേർസ് ) സാംസൺ (ബ്ലാസ്റ്റേഴ്‌സ് കുവൈത്ത് ) അബ്ദുൽ റഷീദ് (മാക് കുവൈത്ത് ) ബഷീർ (ബിഗ് ബോയ്സ് ) എന്നിവരെയും സോക്കർ ലീഗിൽ റംഷീർ (അൽഫോസ് റൗദ ) ആൻസൺ (കുവൈത്ത് കേരളാ സ്റ്റാർസ് ) സുൽഫി (ഫഹാഹീൽ ബ്രദേഴ്‌സ് ) ജിതിൻ (മലപ്പുറം ബ്രദേഴ്‌സ് ) എന്നിവരെയും തിരഞ്ഞെടുത്തു അടുത്ത വെള്ളിയാഴ്ച ഗ്രൂപ്പ് എ യിലെ മാസ്റ്റർഴ്സ് ലീഗ് സോക്കർ ലീഗ് മത്സരങ്ങൾ മത്സരങ്ങൾ നടക്കും