21 July Saturday

കെഫാക് സോക്കര്‍ ലീഗ്: ബിഗ്‌ബോയ്‌സ്, സി.എഫ്.സി.സാല്‍മിയ, മാക് കുവൈത്ത്, സോക്കര്‍ കേരള ടീമുകള്‍ക്ക് ജയം

വെബ് ഡെസ്‌ക്‌Updated: Sunday Oct 15, 2017

കുവൈത്ത് സിറ്റി > കെഫാക് സീസണ്‍ ആറിലെ ഗ്രൂപ്പ് എ യിലെ മത്സരങ്ങളില്‍ ബിഗ് ബോയ്‌സ് ,സി.എഫ്.സി.സാല്‍മിയ , മാക് കുവൈത്ത്,  സോക്കര്‍ കേരള ടീമുകള്‍ക്ക് ജയം . ആദ്യ മത്സരത്തില്‍ സി.എഫ്.സി സാല്‍മിയ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് അല്‍ശബാബിനെ പരാജയപ്പെടുത്തി. സി.എഫ്.സി.ക്കു വേണ്ടി ഹസന്‍ , സര്‍താജ് എന്നിവരാണ് ഗോളുകള്‍ നേടിയത്‌. അല്‍ശബാബിനു വേണ്ടി ഉമ്മര്‍ഗോള്‍ നേടി. രണ്ടാം മത്സരത്തില്‍ ബിഗ്ബോയ്‌സ് എഫ്.സി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സ്പാര്‍ക്‌സ് എഫ്.സി.യെ പരാജയപ്പെടുത്തി. ഇന്‍സമാമും , നവാഫുമാണ് ഗോള്‍ നേടിയത്

തുല്യ ശക്തികളുടെ പോരാട്ടം കണ്ട  മൂന്നാം മത്സരത്തില്‍ മാക് കുവൈത്ത് ശക്തരായ സില്‍വര്‍ സ്റ്റാര്‍ എഫ്.സി യെ ഒരു ഗോളിന് പരാജയപ്പെടുത്തി . സജെയ്ഷ് ആണ് മാക് കുവൈത്തിന്റെ വിജയ ഗോള്‍ നേടിയത്. അവസാന മത്സരത്തില്‍ സെബാസ്റ്റിന്റെ ഹാട്രിക്കിന്റെ മികവില്‍  ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് സോക്കര്‍ കേരള  യങ് ഷൂട്ടേര്‍സ് അബ്ബാസിയയെ പരാജയപ്പെടുത്തി  ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.  യങ് ഷൂട്ടേര്‍സിന് വേണ്ടി അനസ് ഒരു ഗോള്‍ നേടി  മാസ്റ്റേഴ്‌സ് ലീഗില്‍ സില്‍വര്‍ സ്റ്റാര്‍ എഫ്.സി ഫഹാഹീല്‍ ബ്രദേഴ്‌സിനെയും  (1- 0) , സോക്കര്‍ കേരളാ ബ്രദേഴ്സ് കേരളയെയും ( 2- 0 ) മലപ്പുറം ബ്രദേഴ്സ് അല്‍ശബാബിനെയും ( 1- 0 ))പരാജയപ്പെടുത്തിയപ്പോള്‍ ട്രിവാന്‍ഡ്രം , സ്ട്രൈക്കേഴ്സ് കുവൈത്ത് കേരളാ സ്റ്റാര്‍സ്  മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു .

 

 കേഫാക് സോക്കര്‍ ലീഗില്‍ സി എഫ് സി സാല്‍മിയ അല്‍ശബാബ് എഫ് സിയെ നേരിടുന്നു

കേഫാക് സോക്കര്‍ ലീഗില്‍ സി എഫ് സി സാല്‍മിയ അല്‍ശബാബ് എഫ് സിയെ നേരിടുന്നു


മാസ്റ്റേഴ്‌സ് ലീഗ് മത്സരങ്ങളില്‍ മാന്‍ ഓഫ് ഡി മാച്ചായി ഷാഫി (സില്‍വര്‍ സ്റ്റാര്‍ എഫ്.സി ) ഷക്കീര്‍ (സോക്കര്‍ കേരള ) അനീഷ് (കുവൈത്ത് കേരളാ സ്റ്റാര്‍സ് ) യാഹൂട്ടി (മലപ്പുറം ബ്രദേഴ്സ് ) എന്നിവരെയും സോക്കര്‍ ലീഗില്‍ റഫീഖ് (ബിഗ് ബോയ്‌സ് എഫ്.സി ) സര്‍താജ് (സി.എഫ്.സി.സാല്‍മിയ ) ബാസിം (മാക് കുവൈത്ത് ) തിരഞ്ഞെടുത്തു . പാലക്കാട് അസോസിയേഷന്‍ കുവൈത്ത് പ്രസിഡന്റ് കുമാര്‍, കല കുവൈത്ത് ഭാരവാഹികളായ സജി , ഹിക്മത്ത് തോട്ടുങ്കല്‍ എന്നിവരും സന്നിഹിതരായിരുന്നു .വെള്ളിയാഴ്ച ഗ്രൂപ്പ് ബി യിലെ യിലെ മത്സരങ്ങള്‍ നടക്കും




 

പ്രധാന വാർത്തകൾ
Top