Top
22
Wednesday, November 2017
About UsE-Paper

ഇന്ത്യന്‍ ഫാസിസം ക്ലാസിക്കല്‍ ഫാസിസത്തെക്കാള്‍ അപകടകരം: കെഇഎന്‍

Saturday Jul 15, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി > ക്ലാസിക്കല്‍ ഫാസിസത്തേക്കാള്‍ അപകടകരവും ആഴത്തില്‍ വേരുകള്‍ ഉള്ളതുമാണ് ഇന്ത്യന്‍ ഫാസിസമെന്ന് കെഇഎന്‍ കുഞ്ഞഹമ്മദ്. എല്ലാ വൈവിധ്യങ്ങളും നിലനിര്‍ത്തിക്കൊണ്ട് തന്നെ ജനാധിപത്യ സംരക്ഷണത്തിനായി ജനങ്ങള്‍ ഒന്നിക്കണമെന്നും കെഇഎന്‍ പറഞ്ഞു. കെഐജി കുവൈറ്റ് സംഘടിപ്പിച്ച 'ഫാസിസ്റ്റ് വിരുദ്ധ സാഹോദര്യ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിമേല്‍ക്കോയ്മയുടെ ഭാഗമായ അദൃശ്യ ഭരണകൂടവും ഫാസിസ്റ്റ് പ്രത്യക്ഷ ഭരണകൂടവും ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. ഈ വെല്ലുവിളിയെ വിലകുറച്ച് കാണരുത്. ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങള്‍ക്ക് കനത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഈ വിപത്തിനെതിരെ ഒന്നിച്ചണിനിരക്കേണ്ടത്? അനിവാര്യമാണ്. ഈ ഘട്ടത്തിലും നാം ഉണര്‍ന്ന് പ്രവര്‍്ത്തിച്ച് പ്രതിരോധം ഉയര്‍ത്തിയില്ലെങ്കില്‍ രാജ്യത്തിന്റെ ഭാവി അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

മറീന ഹാളില്‍ നടന്ന പരിപാടിയില്‍ കെഐജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി അധ്യക്ഷനായി. ജോണ് മാത്യൂ, കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ സജി, സീറോ മലബാര് സഭ പ്രതിനിധി ജോര്‍ജ് കാലയില്‍, സാംകുട്ടി തോമസ്, ഒഐസിസി പ്രതിനിധി കൃഷ്ണന്‍ കടലുണ്ടി, ഐഎംസിസി ചെയര്‍മാന്‍ സത്താര്‍് കുന്നില്‍, കുവൈത്ത് കെഎംസിസി പ്രതിനിധി ബഷീര്‍ ബാത്ത, തുടങ്ങിയവര്‍ സംസാരിച്ചു.

ഡോക്യുമെന്ററി അവതരണത്തിന് റഫീഖ് ബാബു, ജസീല്‍, ഫായിസ് എന്നിവര്‍ നേതൃത്വം നല്‍കി. കെഐജി വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ സമാപന പ്രസംഗം നിര്‍വഹിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി എം കെ നജീബ് സ്വാഗതവും വെസ്റ്റ് മേഖല പ്രസിഡന്റ് ഫിറോസ് ഹമീദ് നന്ദിയും പറഞ്ഞു. മനാഫ് പുറക്കാട് ഖിറാഅത്ത് നടത്തി.

Related News

കൂടുതൽ വാർത്തകൾ »