20 May Sunday

റമദാന്‍: ട്രാഫിക് വകുപ്പിന്റെ പ്രവര്‍ത്തി സമയത്തില്‍ മാറ്റം

വെബ് ഡെസ്‌ക്‌Updated: Tuesday May 15, 2018

കുവൈത്ത് > റമദാന്‍ മാസത്തില്‍ ട്രാഫിക് വകുപ്പിന്റെ പ്രവര്‍ത്തി സമയത്തില്‍ മാറ്റമുണ്ടാകും. ഇതനുസരിച്ചു രാവിലെ പത്ത്മുതല്‍ രണ്ടേ മുപ്പത് വരെയും ഉച്ചക്ക് ശേഷം ലൈസന്‍സ് പുതുക്കല്‍, വാഹന രജിസ്ട്രേഷന്‍ പുതുക്കല്‍, ട്രാഫിക് പിഴ ഒടുക്കല്‍ തുടങ്ങിയ സര്‍വീസുകള്‍ രണ്ടു മണിമുതല്‍ അരമണി വരെയായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

 അതെ സമയം ട്രാഫിക് ഡിപ്പാര്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വാഹന പരിശോധന കേന്ദ്രം രാവിലെ പത്തേ മുപ്പത് മുതല്‍ രണ്ടേ മുപ്പത് വരെയും വൈകുന്നേരം എട്ടേ മുപ്പത് മുതല്‍ പതിനൊന്നേ മുപ്പത് വരെയും പ്രവര്‍ത്തിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിപ്പില്‍ പറഞ്ഞു.


 

പ്രധാന വാർത്തകൾ
Top