Top
22
Thursday, February 2018
About UsE-Paper

എ പി റഷീദ് അനുസ്മരണം നടത്തി

Monday Jan 15, 2018
വെബ് ഡെസ്‌ക്‌

ജിദ്ദ >  ജിദ്ദ നവോദയ മുന്‍കാല സജീവ പ്രവര്‍ത്തകനായിരുന്ന വണ്ടൂര്‍ പുളിയക്കോട് ആലിക്കപറമ്പന്‍ റഷീദിന്റെ അനുസ്മരണ യോഗം ജിദ്ദ നവോദയ കേന്ദ്ര കമ്മറ്റി ഓഫീസില്‍ നടന്നു.

നവോദയ ഷറഫിയ ഏരിയ കമ്മറ്റി അംഗം, വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ്, ജീവകാരുണ്യ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന എ.പി.റഷീദ് സംഘടനയ്ക്ക് ഒരു മുതല്‍ കൂട്ടായിരുന്നു എന്ന് അദ്ധേഹത്തെ അനുസ്മരിച്ചു പ്രഭാഷണം നടത്തിയ മുസ്തഫ വണ്ടൂര്‍ പറഞ്ഞു.  വണ്ടൂരും പരിസരത്തുമുള്ള പ്രവാസികള്‍ക്ക് താങ്ങും തണലുമായിരുന്നു.
അദ്ധേഹത്തിന്റെ ദേഹ വിയോഗം നികത്താന്‍ ആവാത്ത ഒരു നഷ്ട്ടമാണെന്നും അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു.

യോഗത്തില്‍ നവോദയ ജിദ്ദ രക്ഷാധികാര സമിതി അംഗം അബ്ദുല്‍ റഹമാന്‍ വണ്ടൂര്‍, ഏരിയ രക്ഷാധികാരി ഫിറോസ് മുഴുപ്പിലങ്ങാട്, വൈ. പ്രസിഡന്റ്  അര്‍ഷാദ് ഫാറൂക്ക്, സി.സി. മെമ്പര്‍ സെയ്ദ്, ഏരിയ സെക്രടറി റഫീക്ക് പത്തനാപുരം, പ്രസിഡന്റ് സലിം ഒറ്റപ്പാലം, ഫാറൂക്ക് വണ്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.

 

Related News

കൂടുതൽ വാർത്തകൾ »