19 November Monday

ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി അഭിമന്യു അനുസ്‌മരണം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018

പ്രതിഷേധ സംഗമം രാജന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യുന്നു

ജിദ്ദ > എറണാകുളം മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ, വര്‍ഗ്ഗീയവാദികളുടെ ആക്രമണത്തില്‍ എസ്എഫ്‌ഐ  ഇടുക്കി ജില്ലാ കമ്മിറ്റി അംഗം അഭിമന്യു അധി ദാരുണമായി കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മറ്റി  പ്രതിഷേധ സംഗമം നടത്തി. ക്യാമ്പസുകളെ കുരുതിക്കളമാക്കുവാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമത്തിനെതിരായ പ്രവാസികളുടെ താക്കീതായി പ്രതിഷേധം മാറി.

മതനിരപേക്ഷതയിലും ജനാധിപത്യത്തിലും മാനവികതയിലും അക്രമരഹിത കലാലയ രാഷ്ട്രീയത്തിലും വിശ്വസിക്കുന്ന യുവതലമുറ  എസ്എഫ്‌ഐ അണിനിരന്ന മത വര്‍ഗീയതയ്‌ക്ക് ക്യാമ്പസുകളില്‍ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കണമെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട്  ഏരിയ പ്രസിഡന്റ് രാജന്‍ നമ്പ്യാര്‍ പറഞ്ഞു.

ഏരിയ ആക്ടിംഗ് സെക്രട്ടറി സിബില്‍ അധ്യക്ഷതവഹിച്ചു. ഏരിയ ട്രഷറര്‍ യൂസഫ് അഭിമന്യു അനുസ്‌മരണം നടത്തി.കുടുംബ വേദി കണ്‍വീനര്‍ ബൈജു, അഭിമന്യുവിന്റെ സുഹൃത്തും യാമ്പു ഏരിയ അല്‍ അഖിലി യൂണിറ്റ് അംഗം അഫ്‌സല്‍  എന്നിവര്‍ അഭിമന്യുവിനെ അനുസ്മരിച്ചു സംസാരിച്ചു. ഏരിയ ജോയിന്‍ സെക്രട്ടറി അജോ ജോര്‍ജ് വര്‍ഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.




 

പ്രധാന വാർത്തകൾ
Top